LiveTV

Live

Entertainment

15 ദിവസം കൊണ്ട് മുടക്കുമുതലിന്‍റെ ഇരട്ടി തിരിച്ചുപിടിച്ച് ഡന്‍കിര്‍ക്ക്

15 ദിവസം കൊണ്ട് മുടക്കുമുതലിന്‍റെ ഇരട്ടി തിരിച്ചുപിടിച്ച് ഡന്‍കിര്‍ക്ക്
Summary
966 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രം ഇതിനോടകം 2002 കോടി നേടിയെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

തിയേറ്ററുകളിലെത്തി കേവലം 15 ദിവസം കൊണ്ട് മുടക്കുമുതലിന്‍റെ ഇരട്ടി തിരിച്ചു പിടിച്ചിരിക്കുകയാണ് ക്രിസ്റ്റഫര്‍ നോളന്‍റെ ഡന്‍കിര്‍ക്ക്. 966 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രം ഇതിനോടകം 2002 കോടി നേടിയെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

കഴിഞ്ഞ മാസം 21നാണ് ലോകമെമ്പാടുമുള്ള സ്ക്രീനുകളില്‍ ഡന്‍കിര്‍ക്കെത്തിയത്. യുഎസ് ബോക്സോഫീസില്‍ നിന്ന് മാത്രം ചിത്രം നേടിയത് 851 കോടിയാണ്. യുഎസ് ഒഴികെയുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 1151 കോടി രൂപ. ഇന്ത്യയില്‍ നിന്ന് മാത്രം 21.33 കോടി രൂപ.

ആകെ 966 കോടി മുടക്കിയ ചിത്രം ഇതിനോടകം നേടിയത് 2002 കോടി രൂപ. ഒരു യുദ്ധചിത്രം നേടുന്ന റെക്കോര്‍ഡ് തുകയാണിത്. മാത്രവുമല്ല ചിത്രം ഇറങ്ങി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ യുഎസ് ആഭ്യന്തര ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ് ഈ നോളന്‍ ചിത്രം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രാന്‍സിലെ ഡന്‍കിര്‍ക്കില്‍ നടന്ന കുടിയൊഴിപ്പിക്കലിന്‍റെയും പലായനത്തിന്‍റെയും കഥയാണ് ചിത്രം.