LiveTV

Live

Entertainment

വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ ട്രയിലര്‍ കാണാം

വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ ട്രയിലര്‍ കാണാം
Summary
കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന വള്ളിം തെറ്റി പുള്ളീം തെറ്റിയുടെ ട്രെയിലര്‍ എത്തി. ബാലതാരമായി തിളങ്ങിയ ശാമിലി ആദ്യമായി നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഋഷി ശിവകുമാറാണ്.

പാലക്കാട്ടെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗ്രാമത്തില്‍ പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഒരു ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. വിനയന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ബാലതാരമായി നിരവധി ചിത്രങ്ങളില്‍ ശാമിലി മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വള്ളിം തെറ്റി പുള്ളീം തെറ്റി. മിയ, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുധീര്‍ കരമന, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സംവിധായകന്‍ ഋഷി ശിവകുമാര്‍ തന്നെയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയത്. സൂരജ് എസ്.കുറുപ്പാണ് വള്ളിം തെറ്റി പുള്ളീം തെറ്റിക്കായി സംഗീതം ഒരുക്കിയത്. ഏപ്രില്‍ 22ന് വള്ളിം തെറ്റി പുള്ളീം തെറ്റി തിയറ്ററുകളിലെത്തും.