LiveTV

Live

Entertainment

നടി അമ്മയായ വാര്‍ത്തക്കെതിരെ മോശം കമന്റിട്ട മനോരോഗികള്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ്

നടി അമ്മയായ വാര്‍ത്തക്കെതിരെ മോശം കമന്റിട്ട മനോരോഗികള്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ്
Summary
കമന്റിട്ടവരെ അസുഖബാധിതര്‍ അല്ലെങ്കില്‍ മനോരോഗികള്‍ എന്നാണ് അരവിന്ദ് വിശേഷിപ്പിച്ചത്
നടി അമ്മയായ വാര്‍ത്തക്കെതിരെ മോശം കമന്റിട്ട മനോരോഗികള്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ്

മലയാളത്തെക്കാള്‍ അന്യഭാഷകളില്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ള താരമാണ് ശരണ്യ മോഹന്‍. കഴിഞ്ഞ ദിവസമാണ് ശരണ്യക്കും ഭര്‍ത്താവ് അരവിന്ദിനും ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞുണ്ടായ കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്തക്ക് താഴെയുള്ള ചിലരുടെ കമന്റുകള്‍ മനോരോഗത്തിന്റെ അങ്ങേയറ്റമായിരുന്നു. മോശം കമന്റുകളെക്കൊണ്ടാണ് ആ വാര്‍ത്ത പിന്നീട് കുപ്രസിദ്ധി നേടിയത്. കമന്റിട്ടവര്‍ക്കെതിരെ ഭര്‍ത്താവ് അരവിന്ദ് തന്നെ രംഗത്തെത്തി. ശരണ്യയുടെ ഫേസ്ബുക്കില്‍ പേജില്‍ അദ്ദേഹം തന്നെയാണ് കുറിപ്പിട്ടത്. കമന്റിട്ടവരെ അസുഖബാധിതര്‍ അല്ലെങ്കില്‍ മനോരോഗികള്‍ എന്നാണ് അരവിന്ദ് വിശേഷിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആദ്യമായി എന്റെ എല്ലാ പ്രിയ സുഹൃത്തുകൾക്കും നന്ദി .ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി .
ശരണ്യയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു .
ഇനി അടുത്തത്.
ഒരു സുഹൃത്ത് അയച്ച മനോരമ ഓൺലൈൻ ലിങ്ക് കണ്ടു .ക
"ശരണ്യ മോഹൻ 'അമ്മ ആയി " .
ആരും തന്നെ മനോരമയെ വിളിച്ചിട്ടു ന്യൂസ് ആകാൻ പറഞ്ഞിട്ടില്ല
ആ ലിങ്ക് തുറന്നപ്പോൾ കണ്ട കമന്റ്സ് .
ഹോ ! എത്ര മനോഹരം .
സമ്പൂർണ സാക്ഷരത.സംസ്കാര കേരളം .ഇനി എന്തെങ്കിലും വിശേഷണം ഉണ്ട് എങ്കിൽ അതും കൂടി ചേർക്കാൻ മറക്കരുത് .
അമ്മയെയും കുഞ്ഞിനേയും അനുഗ്രഹിച്ചു കൊണ്ടുള്ള കമന്റ് ഇല്ല എന്ന് മാത്രമല്ല വളരെ അധികം നീചമായ രീതിയിലുള്ള പ്രതികരണങ്ങളും .
ആദ്യം ദേഷ്യം തോന്നി .. പിന്നീട് മനസിനെ ശാന്തം ആക്കി പറഞ്ഞു .
ഈ കമന്റ് ഇട്ടവർ ഒക്കെ അസുഖ ബാധിതർ ആണ് എന്ന് .
മാനസിക രോഗികൾ . ഒരു പക്ഷെ ഏറ്റവും അധികം മാനസിക വൈകൃതങ്ങൾ ഉള്ള ഒരു പറ്റം മനുഷ്യർ .മനുഷ്യർ എന്നൊക്കെ വിളിക്കാൻ കഴിയുമോ എന്ന് സംശയം .
നരേന്ദ്ര മോഡി കേരളത്തെ സോമാലിയ ആയി വിശേഷിച്ചപ്പോൾ ഒരു പറ്റം ആൾകാർ എതിർത്ത് കൊണ്ട് വന്നിരുന്നു .ശെരിക്കും എതിർക്കേണ്ടതാണ് .കാരണം സൊമാലിയ കാർ ഇത്രയും നീചൻ മാർ അല്ല .
അഭിപ്രായ സ്വാതന്ത്ര്യം എന്നുള്ളത് ഒരു അവകാശം ആണ് ..എന്നാൽ ഇത്തരം അഭിപ്രായ സ്വാതന്ത്ര്യം മലയാളിക്ക് നല്ല രീതിയിൽ ചീത്ത പേര് ഉണ്ടാകുന്നു .
ഒരു നീചമായ കമന്റ് അടിച്ചു ലൈക് വാരി കൂടി രതി മൂർച്ചയിൽ നിൽക്കുന്ന ഒരു പ്രിയ സഹോദരനോട് :

.ശരണ്യയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു .കവർ ഫോട്ടോയും പ്രൊഫൈലും കണ്ടപ്പോൾ താങ്കളും ഒരു അച്ഛൻ എന്ന പദവി അലങ്കരിക്കുന്ന ഒരാൾ ആണ് എന്ന് .ഇത്രയും നീചമായ ഒരു കമന്റ് അടിച്ചു എന്ത് സന്തോഷം ആണ് കിട്ടിയത് എന്ന് എനിക്കറിയില്ല .
എന്തായാലും താങ്കളുടെ കവർ ഫോട്ടോയിൽ കാണുന്ന കുട്ടികൾ ,പെൺകുട്ടികൾക്ക് ഒരിക്കലും നിങ്ങൾ പറഞ്ഞ രീതിയിൽ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു .സർവ ഐശ്വര്യങ്ങളും നേർന്നൊരു ജീവിതം കുട്ടികൾക്ക് ഞാനും എന്റെ ഭാര്യ ശരണ്യയും നേരുന്നു .നന്ദി !