LiveTV

Live

Entertainment

ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്

 ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്
Summary
ഓണം ഒരു മിത്ത് മാത്രമായി മാറികൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും പറയുന്നു

ഇത്തവണ ഹിമാലയ പര്‍വ്വതങ്ങള്‍ക്ക് നടുവിലെ കൊച്ചുരാജ്യമായ ഭൂട്ടാനില്‍ നിന്നാണ് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. ഓണവുമായി ബന്ധപ്പെട്ട ഓര്‍മ്മകളാണ് ലാലേട്ടന്‍ ഇപ്രാവശ്യം ബ്ലോഗിലൂടെ പങ്കുവച്ചിരിക്കുന്നത്. ഓണം ഒരു മിത്ത് മാത്രമായി മാറികൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും പറയുന്നു. പിന്നെ ലോകത്ത് സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.

 ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്

ദുംഖ എന്നത് മാനസികമായ ഒരു അവസ്ഥയാണ് എന്നു പറഞ്ഞത് ഗൌതമ ബുദ്ധനാണ്. ദുഖം മാനസികമായ അവസ്ഥയെങ്കിലും സുഖവും അങ്ങിനെ തന്നെയാവാനാണ് സാധ്യത. എല്ലാ മനുഷ്യരും സുഖവും അതില്‍ നിന്നുണ്ടാകുന്ന ആനന്ദവുമാണ് അന്വേഷിക്കുന്നത്.

 ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്

ലോകത്ത് സന്തോഷത്തിന് മാത്രമായ ഒരു ദേശമുണ്ടെങ്കില്‍ അത് ഭൂട്ടാനാണെന്ന് ലാല്‍ കുറിക്കുന്നു. പര്‍വ്വതങ്ങള്‍ക്കിടയില്‍ ഇന്ത്യയുമായും ചൈനയുമായും അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന ഈ രാജ്യം സന്തോഷത്തിനും ആനന്ദത്തിനും വലിയ പങ്കു നല്‍കുന്നു.

 ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്

ഭൂട്ടാന്‍കാരുടെ സന്തോഷത്തിന്റെ കാരണവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. സ്വന്തം ജീവിതത്തിന്റെ സവിശേഷമായ ക്രമീകരണത്തിലൂടെയും എല്ലാ കാര്യങ്ങളോടുമുള്ള വ്യത്യസ്തമായ സമീപനങ്ങളിലൂടെയും അവര്‍ സന്തോഷം കണ്ടെത്തുകയാണെന്ന് ബ്ലോഗില്‍ പറയുന്നു. ഒടുവില്‍ ഭൂട്ടാനീസ് ഭാഷയില്‍ താഷി ദേ ലേ നന്‍മകള്‍ നേര്‍ന്നുകൊണ്ടാണ് ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

 ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്
 ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്
 ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്
 ഭൂട്ടാനില്‍ നിന്നും ലാലേട്ടന്റെ ബ്ലോഗ്