LiveTV

Live

Entertainment

വിമാനം പറക്കാനൊരുങ്ങുന്നു, മീറ്റര്‍ ഗേജുമായി പൃഥ്വിരാജ്-പ്രദീപ് ടീം

 വിമാനം പറക്കാനൊരുങ്ങുന്നു, മീറ്റര്‍ ഗേജുമായി പൃഥ്വിരാജ്-പ്രദീപ് ടീം
Summary
ചിത്രത്തില്‍ എന്‍ജിനിയര്‍ കുരുവിള ആയിട്ടാണ് രാജുവെത്തുന്നത്

വിമാനത്തിന് പാക്കപ്പ് പറഞ്ഞ ദിവസം പ്രദീപം എം.നായരുമൊത്ത് പുതിയൊരു ചിത്രത്തിനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്. മീറ്റര്‍ ഗേജ് 1904 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ചരിത്രം, സങ്കല്‍പം, പ്രണയം, മനുഷ്യന്റെ നന്‍മ എന്നിവ സമന്വയിക്കുന്ന ചിത്രത്തില്‍ എന്‍ജിനിയര്‍ കുരുവിള ആയിട്ടാണ് രാജുവെത്തുന്നത്.

 വിമാനം പറക്കാനൊരുങ്ങുന്നു, മീറ്റര്‍ ഗേജുമായി പൃഥ്വിരാജ്-പ്രദീപ് ടീം

ഒപ്പം വിമാനത്തെക്കുറിച്ചുള്ള ഓര്‍മ്മകളും പൃഥ്വി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വൈകുന്നേരമാണ് പ്രദീപിന്റെ വിമാനത്തിന്റെ തിരക്കഥ കേള്‍ക്കാന്‍ ഇരിക്കുന്നത്. അന്നു മുതല്‍ ഇന്ന് വരെ സിനിമയുടെ വളര്‍ച്ചാകാലമായിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചു എന്ന് തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. പിന്നീടാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരക്കഥ കേള്‍ക്കുന്നതും സിനിമ പൂര്‍ത്തിയായതെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമയോട് ലിസ്റ്റിന്‍ കാണിച്ച വിശ്വാസത്തിന് നന്ദി..പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസ് ആയിട്ടാണ് പൃഥ്വിരാജ് വിമാനത്തില്‍ അഭിനയിക്കുന്നത്.

 വിമാനം പറക്കാനൊരുങ്ങുന്നു, മീറ്റര്‍ ഗേജുമായി പൃഥ്വിരാജ്-പ്രദീപ് ടീം