LiveTV

Live

Entertainment

കോമഡി ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്കറിയില്ലെന്ന് രാജമൌലി

 കോമഡി ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്കറിയില്ലെന്ന് രാജമൌലി
Summary
ഹൈദരാബാദില്‍ ജോ അച്യതാനന്ദ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
 കോമഡി ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്കറിയില്ലെന്ന് രാജമൌലി

കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ കഴിയാത്തതാണ് തന്റെ ഏറ്റവും വലിയ പോരായ്മയെന്ന് പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൌലി. ഹൈദരാബാദില്‍ ജോ അച്യതാനന്ദ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് രാജമൌലിയുടെ ചിത്രങ്ങളെന്ന അവതാരകന്റെ പുകഴ്ത്തലുകള്‍ക്കൊടുവിലാണ് രാജമൌലി തന്റെ ദൌര്‍ബല്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. എനിക്ക് ഒരിക്കലും ഹാസ്യ സിനിമകള്‍ ചെയ്യാനാവില്ല, അതെന്റെ ഏറ്റവും വലിയ ദൌര്‍ബല്യമാണ്. ജോ അച്യുതാനന്ദയിലെ താരങ്ങളായ നാരാ രോഹിതിനെയും നാഗാ ശൌര്യയേയും ബാഹുബലി സംവിധായകന്‍ അഭിനന്ദിച്ചു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ബാഹുബലി ദ കണ്‍ക്ലൂഷന്റെ തിരക്കിലാണ് രാജമൌലി. ചിത്രം 2017 ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും.