LiveTV

Live

Entertainment

ഇത്‌ ചെയ്യാൻ ഞാൻ മതി, ഞാൻ കറക്ടാ...അത്‌ പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും

ഇത്‌ ചെയ്യാൻ ഞാൻ മതി, ഞാൻ കറക്ടാ...അത്‌ പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും
Summary
നായകനടൻ എപ്പോഴും കട്ട ഹീറോയിസം തന്നെ കാണിക്കണം എന്നില്ലല്ലോ

നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നവാഗതനായ ഡോമിന്‍ ഡിസല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ ശ്രദ്ധേയയായ റീബാ ജോണ്‍ ആണ് നായിക. അജുവര്‍ഗ്ഗീസും മറ്റൊരു പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍,സുധി കോപ്പ, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ പവി കെ പവന്‍ ആണ്. തിരക്കഥ ആന്‍റെണി ജിബിനും ഡോമിനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 100 ഡെയ്സ് ഓഫ് ലൗവ് എന്ന ചിത്രത്തിന് ശേഷം വിജയകുമാര്‍ പാലക്കുന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഇത്‌ ചെയ്യാൻ ഞാൻ മതി, ഞാൻ കറക്ടാ...അത്‌ പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും

ഫേസ്ബുക്കിലൂടെ നീരജ് തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നീയൊക്കെ നായകനാവാറായോടാ എന്ന് ചിലരൊക്കെ ചോദിക്കുമ്പോൾ ഞാൻ പറയാറുള്ള ഒരു കാര്യമുണ്ട്‌, നായകനടൻ എപ്പോഴും കട്ട ഹീറോയിസം തന്നെ കാണിക്കണം എന്നില്ലല്ലോ ല്ലെ.. ഈ കഥയ്ക്‌ എറ്റവും ചേരുന്ന ആൾ ഞാനാണെന്നാണു സംവിധായകൻ ഡോമിൻ ഡിസിൽവ പറയുന്നത്‌, കേട്ടു നോക്കിയപ്പൊ തോന്നി, ശെരിയാ.. ഇത്‌ ചെയ്യാൻ ഞാൻ മതി, ഞാൻ കറക്ടാ...അത്‌ പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കട്ടെ, 'പൈപ്പിൻ ചുവട്ടിലെ പ്രണയം first look poster'! പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് നീരജ് കുറിച്ചു.