LiveTV

Live

Entertainment

ആമിയും മാധവദാസും; ചിത്രം പുറത്ത്

ആമിയും മാധവദാസും; ചിത്രം പുറത്ത്
Summary
കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആമിയിലെ മുരളി ഗോപിയുടെ ഗെറ്റപ്പ് പുറത്ത്.

കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആമിയിലെ മുരളി ഗോപിയുടെ ഗെറ്റപ്പ് പുറത്ത്. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവ ദാസായാണ് മുരളി ഗോപിയെത്തുന്നത്. മുരളി ഗോപി ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് ആമി. ചിത്രത്തില്‍ അനൂപ് മേനോനും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്.