LiveTV

Live

Entertainment

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയേ....

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയേ....
Summary
അനില്‍ പനച്ചൂരാനാണ് ഗാനരചന

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയേ.... കേട്ടിട്ട് എന്താ സംഭവമെന്ന് ആരും വിചാരിക്കേണ്ട. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ നാടന്‍ ചേലുള്ള ഗാനമാണിത്. വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. അനില്‍ പനച്ചൂരാനാണ് ഗാനരചന. സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനും.

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയേ....

ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യചിത്രമെന്ന നിലയില്‍ വെളിപാടിന്റെ പുസ്തകം ഇതിനോടകം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം അന്ന രേഷ്മരാജന്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ബെന്നി പി.നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ വെളിപാടിന്റെ പുസ്തകം തിയറ്ററുകളിലെത്തും.