LiveTV

Live

Entertainment

കേരള കരാട്ടെ ടീമിന് ദുരിതയാത്ര

കേരള കരാട്ടെ ടീമിന് ദുരിതയാത്ര
Summary
ജൂനിയര്‍ സബ്‍ജൂനിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കാനുള്ള ടീമാണ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്.

ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട കേരള ടീമിന് ദുരിത യാത്ര. എറണാകുളത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട കുട്ടികള്‍ക്ക് റിസര്‍വേഷന്‍ സീറ്റ് കിട്ടിയില്ല. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിനായിരുന്നു ടീമിന് യാത്രാ സൌകര്യം ഒരുക്കേണ്ട ചുമതല.

ജൂനിയര്‍ സബ്‍ജൂനിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കാനുള്ള ടീമാണ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. യാത്ര തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് റിസര്‍വേഷന്‍ ഇല്ലെന്നറിഞ്ഞത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ എഴുപത്തഞ്ച് പേരാണ് ടീമിലുള്ളത്. ആര്‍.എ.സി സീറ്റില്‍ നാലും അഞ്ചും പേര്‍ ഇരുന്നാണ് യാത്ര.

11,12 തീയതികതളിലാണ് ചാമ്പ്യന്‍ഷിപ്പ്. ദുരിതയാത്ര പിന്നിട്ട് എങ്ങനെ മത്സരത്തില്‍ പങ്കെടുക്കുമെന്ന ആശങ്കയിലാണ് ഇവര്‍. ഡല്‍ഹിയിലെത്തിയാല്‍ താമസിക്കാനുള്ള സൌകര്യങ്ങളെ കുറിച്ച് ഇവര്‍ക്ക് അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ല. ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് തിരിച്ചുവരാനുള്ള യാത്രാ സൌകര്യവും ഒരുക്കിയിട്ടില്ലെന്നാണ് ഇവരുടെ പരാതി.