LiveTV

Live

Entertainment

പൃഥ്വിരാജിന്റെ ബോളീവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജിന്റെ ബോളീവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി
Summary
പിടികിട്ടാപ്പുള്ളിയായ ടോണി എന്ന ഡോണിന്റെ വേഷത്തിലാണ് നാം ഷബാനയില്‍ പൃഥ്വിരാജ് എത്തുന്നത്

അയ്യക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളീവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി.. തപ്‌സി പന്നു കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ അക്ഷയ്കുമാറും മനോജ് ബജ്പേയിയും പ്രധാനവേഷത്തിലെത്തുന്നു.

പിടികിട്ടാപ്പുള്ളിയായ ടോണി എന്ന ഡോണിന്‍റെ വേഷത്തിലാണ് നാം ഷബാനയില്‍ പൃഥ്വിരാജ് എത്തുന്നത്. പിങ്കിന് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് ചിത്രത്തില്‍ തപ്സി പന്നു. ഷബാന ഖാന്‍ എന്ന പെണ്‍കുട്ടിക്ക് ഒരു യാത്രക്കിടെ ഉണ്ടാകുന്ന ദുരനുഭവവും അവരെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങളുമാണ് ചിത്രത്തില്‍.‌

അനുപം ഖേറും മനോജ് ബജ്പേയിയും അജയ് സിങ് രജ്പുത് എന്ന കഥാപാത്രമായി അക്ഷയ്കുമാറും പ്രധാനവേഷങ്ങളിലെത്തുന്നു.. ആക്ഷന്‍ സ്പൈ ത്രില്ലര്‍ ഗണത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്..

ശിവം നായര്‍ ആണ് നാം ഷബാനയുടെ സംവിധായകന്‍. എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി സംവിധാനം ചെയ്ത നീരജ് പാണ്ഡെ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നു. മാര്‍ച്ച് 31 നാണ് സിനിമയുടെ റിലീസ്.