LiveTV

Live

Entertainment

ഫോര്‍ട്ട്കൊച്ചി ബസില്‍ സെയ്ഫ് അലിഖാന്‍!!!

 ഫോര്‍ട്ട്കൊച്ചി ബസില്‍ സെയ്ഫ് അലിഖാന്‍!!!
Summary
ഹോളിവുഡില്‍ ഇതേ പേരില്‍ ഒരുക്കിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഷെഫ്
 ഫോര്‍ട്ട്കൊച്ചി ബസില്‍ സെയ്ഫ് അലിഖാന്‍!!!

ഫോര്‍ട്ട്കൊച്ചി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കണ്ടവര്‍ക്കൊന്നും ആദ്യം കാര്യം മനസിലായില്ല. പിന്നെയാണ് ഷൂട്ടിംഗിന് വേണ്ടിയാണ് താരത്തിന്റെ ഈ നില്‍പ്പെന്ന മനസിലായത്. നീല കളറിലുള്ള ബസിന്റെ ഫുഡ് ബോര്‍ഡില്‍ ബ്രൌണ്‍ നിറത്തിലുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് സ്റ്റൈലായി തന്നെയാണ് സെയ്ഫിന്റെ നില്‍പ്പ്. മലയാളിയായ രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ഷെഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നും സംഭവം.

ചിത്രത്തില്‍ ഒരു ഷെഫിനെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ട ഇദ്ദേഹം ഒരു ഫുഡ് ട്രക്കുമായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ട്രക്ക് കടന്നു പോകുന്ന സ്ഥലങ്ങളിലൊന്നാണ് ഫോര്‍ട്ട് കൊച്ചി.

ഹോളിവുഡില്‍ ഇതേ പേരില്‍ ഒരുക്കിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഷെഫ്. ആദ്യം അക്ഷയ് കുമാറിനെയായിരുന്നു നായകനായി പരിഗണിച്ചിരുന്നത്. പിന്നീടാണ് സെയ്ഫിനെ നിശ്ചയിച്ചത്.