LiveTV

Live

Entertainment

കയ്യെത്തും ദൂരത്ത് നായിക നിഖിത വിവാഹിതയാകുന്നു

 കയ്യെത്തും ദൂരത്ത് നായിക നിഖിത വിവാഹിതയാകുന്നു
Summary
ഗഗന്‍ദീപ് സിംഗ് മാഗോ ആണ് വരന്‍
 കയ്യെത്തും ദൂരത്ത് നായിക നിഖിത വിവാഹിതയാകുന്നു

കയ്യെത്തും ദൂരത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി നിഖിത തുക്രാല്‍ വിവാഹിതയാകുന്നു. മുംബൈ സ്വദേശിയും വ്യവസായിയുമായ ഗഗന്‍ദീപ് സിംഗ് മാഗോ ആണ് വരന്‍. മുംബൈയില്‍ വച്ചായിരിക്കും വിവാഹം. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണെന്നും നിഖിത പറഞ്ഞു.

 കയ്യെത്തും ദൂരത്ത് നായിക നിഖിത വിവാഹിതയാകുന്നു

മുംബൈ സ്വദേശിയായ നിഖിത തെലുങ്ക്,മലയാളം,തമിഴ്,കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി കയ്യെത്തും ദൂരത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ചിത്രം പരാജയമായിരുന്നെങ്കിലും നിഖിതയെത്തേടി നിരവധി അവസരങ്ങളെത്തി. ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഡാഡി കൂള്‍, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും, കനല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. സരോജ, വെട്രിവേല്‍ ശക്തിവേല്‍, പായും പുലി, അല്കസ് പാണ്ഡ്യന്‍ എന്നിവയാണ് നിഖിതയുടെ തമിഴ് ചിത്രങ്ങള്‍. ട്രാഫികിന്റെ ഹിന്ദി പതിപ്പിലും നിഖിത അഭിനയിച്ചിട്ടുണ്ട്.