LiveTV

Live

Entertainment

വിനീതേ.. നീ ഒരു ഐറ്റമാണെടാ... ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന് അഭിനന്ദനങ്ങളുമായി ജയസൂര്യ

വിനീതേ.. നീ ഒരു ഐറ്റമാണെടാ... ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന് അഭിനന്ദനങ്ങളുമായി ജയസൂര്യ
Summary
ഫേസ്ബുക്കിലൂടെയായിരുന്നു ജയസൂര്യ അഭിനന്ദനമറിയിച്ചത്
വിനീതേ.. നീ ഒരു ഐറ്റമാണെടാ... ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന് അഭിനന്ദനങ്ങളുമായി ജയസൂര്യ

വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഇറങ്ങിയ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് മുന്നേറുകയാണ്. മികച്ച ചിത്രം എന്ന അഭിപ്രായം ഇതിനോടകം സ്വര്‍ഗരാജ്യം നേടിക്കഴിഞ്ഞു. സിനിമാ രംഗത്തുള്ളവരും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുണ്ട്. അതി ഗംഭീര സിനിമയെന്നാണ് ചിത്രത്തെ നടന്‍ ജയസൂര്യ വിശേഷിപ്പിച്ചത്. മനസിനെ പിടിച്ചുലച്ച് കളഞ്ഞതായി ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിലെ ഓരോരുത്തരുടെയും അഭിനയത്തെ ജയസൂര്യ പേരെടുത്ത് അഭിനന്ദിക്കുന്നുണ്ട്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ സ്വര്‍ഗ്ഗരാജ്യം ...
എങ്ങനെയാ ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടതെന്നറിയില്ല, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇന്നലെ കണ്ടു, എന്താ പറയാ.. അതി ഗംഭീര സിനിമ.
വിനീതേ.. നീ ഒരു ഐറ്റമാണെടാ, എന്തൊരു ഗംഭീര ഡയലോഗ്സ്സാണ്.. പല സ്ഥലത്തും നീ മനസ്സിനെ പിടിച്ചുലച്ച് കളഞ്ഞു, അത് സന്തോഷം കൊണ്ടും, തിരിച്ചറിവുകൊണ്ടും, വിഷമം കൊണ്ടും എല്ലാം..

ഇങ്ങനെ ഒരു കുടുംബം എനിക്കും ഉണ്ടാകണമെന്നാരിക്കും ഈ സിനിമ കണ്ടാല്‍ ആര്‍ക്കും തോന്നുക, അത്രമാത്രം ഒരു കുടുംബത്തിന്റെ വാല്യൂ കാണിക്കുന്ന സിനിമയാണിത്. എല്ലാ വ്യക്തികളിലും ഒരു നന്മ ഉണ്ടെന്നും, ആ തിരിച്ചറിവോടെയും, ആത്മവിശ്വാസത്തിലൂടെയും നേരിലൂടെയും വേണം ജീവിതത്തില്‍ വിജയിക്കാന്‍ എന്നും കാണിച്ചു തരുന്ന സിനിമ. ജേക്കബായി രഞ്ജിയേട്ടന്‍ വെറുതെ പൊളിച്ചടുക്കി, നിവിനേ.. സിനിമ നീ വേണ്ട എന്ന് വെക്കുന്ന വരെ നിന്നോടൊപ്പം ഈ സിനിമ എന്ന സത്യം ഉണ്ടാകും, അത് പോലെ ഭാസി.. നിന്നെ കാണിക്കുമ്പോള്‍ തിയേറ്ററില്‍ മുഴുവന്‍ claps ആയിരുന്നു ആ കയ്യടിക്ക് ഇനിയും എണ്ണം കൂടും, നീ തകര്‍ത്തടാ. അമ്മ, പെങ്ങള്‍, അനുജന്‍ ( അവന്റെ ചക്കരച്ചിരി ഇപ്പോഴും മനസ്സിലുണ്ട് ) എല്ലാരും കലക്കി ..

ദിനേശാ.. നിന്റെ ഏറ്റവും ഗംഭീര പെര്‍ഫോമെന്‍സാണളിയാ .. രവിയേട്ടാ .. ഉമ്മ .. സായിയേട്ടന്‍, റീബാ, അജു, വിനീത് ആരും മനസ്സീന്ന് പോകുന്നില്ല, അത് പോലെ തന്നെ പുതിയ ഒരു താരത്തെയും നമുക്ക് കിട്ടി, അശ്വിന്‍ ( എനിക്ക് അതില്‍ അഭിമാനം കുറച്ചധികമുണ്ട്, കാരണം പുള്ളി ഒരു ഗംഭീര മിമിക്രി ആര്‍ട്ടിസ്റ്റ് കൂടിയാണ് )

ജോമോനേ.. മലയാളത്തീന്ന് എങ്ങാനും നീ പോയാ നിന്നെ ഞങ്ങള്‍ വെടിവെച്ചു കൊല്ലും.. ' വീട്ടില്‍ ഒരു പ്രാര്‍ത്ഥനാ പുസ്തകം സൂക്ഷിക്കുന്നത് പോലെ ഭാവിയില്‍ ഇതിന്റെ ഒരു ഡി.വി.ഡി യും വീട്ടില്‍ സൂക്ഷിക്കണം, വീട് ഒരു സ്വര്‍ഗ്ഗരാജ്യമായി തീരാന്‍, അല്ലെങ്കില്‍ തീര്‍ക്കാന്‍'

നമ്മുടെ സ്വർഗ്ഗരാജ്യം ... എങ്ങനെയാ ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടതെന്നറിയില്ല ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഇന്നലെ കണ്ടു ,എന്ത...

Posted by Jayasurya on Friday, April 8, 2016