LiveTV

Live

Entertainment

നസ്രിയ തിരികെയെത്തുന്ന അഞ്ജലി മേനോന്‍ ചിത്രം ചിത്രീകരണം ആരംഭിക്കുന്നു

നസ്രിയ തിരികെയെത്തുന്ന അഞ്ജലി മേനോന്‍ ചിത്രം ചിത്രീകരണം ആരംഭിക്കുന്നു
Summary
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നസ്രിയയുടെ തിരിച്ചുവരവ് തന്നെയാണ് അഞ്ജലി മേനോന്‍ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് മറ്റ് പ്രധാനവേഷങ്ങളില്‍. നവംബര്‍ ഒന്നിന് ഊട്ടിയിലാകും..

ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബുധനാഴ്ച ആരംഭിക്കും. പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

നസ്രിയ തിരികെയെത്തുന്ന അഞ്ജലി മേനോന്‍ ചിത്രം ചിത്രീകരണം ആരംഭിക്കുന്നു

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നസ്രിയയുടെ തിരിച്ചുവരവ് തന്നെയാണ് അഞ്ജലി മേനോന്‍ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് മറ്റ് പ്രധാനവേഷങ്ങളില്‍. നവംബര്‍ ഒന്നിന് ഊട്ടിയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ബാക്കി ചിത്രീകരണം കേരളത്തിലും തമിഴ്നാട്ടിലും യുഎഇയിലുമായി നടക്കും. പൃഥ്വിരാജിനും നസ്രിയക്കും പാര്‍വതിക്കും പുറമെ അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, ടി പാര്‍വതിയും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. പറവയുടെ മനോഹര ദൃശ്യങ്ങള്‍ കാമറയിലാക്കിയ ലിറ്റില്‍ സ്വയമ്പ് ആണ് ഈ ചിത്രത്തിനായും കാമറ ചലിപ്പിക്കുന്നത്.

പ്രവീണ്‍ ഭാസ്കറാണ് എഡിറ്റിങ്. എം ജയചന്ദ്രനും രഘു ദീക്ഷിതുമാണ് സംഗീത സംവിധായകര്‍. രഘു ദീക്ഷിത് ആദ്യമായാണ് മലയാള ചിത്രവുമായി സഹകരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. അരവിന്ദ് അശോക് കുമാര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കും. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി സഹകരിച്ച് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഒരുക്കുന്ന ചിത്രം എം രഞ്ജിത് ആണ് നിര്‍മിക്കുന്നത്. രജപുത്ര റിലീസ് വിതരണത്തിനെത്തിക്കുന്ന ചിത്രം 2018ലെ വേനലവധിക്ക് തീയറ്ററുകളിലേക്കെത്തും.