LiveTV

Live

Entertainment

ലൂസിഫറിന്റെ ട്രയിലറുകളും പോസ്റ്ററുകളും ആരാധക സൃഷ്ടി മാത്രമാണെന്ന് പൃഥ്വിരാജ്

 ലൂസിഫറിന്റെ ട്രയിലറുകളും പോസ്റ്ററുകളും ആരാധക സൃഷ്ടി മാത്രമാണെന്ന് പൃഥ്വിരാജ്
Summary
അവയിൽ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്
 ലൂസിഫറിന്റെ ട്രയിലറുകളും പോസ്റ്ററുകളും ആരാധക സൃഷ്ടി മാത്രമാണെന്ന് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പേരില്‍ പ്രചരിക്കുന്ന ട്രയിലറുകളും മോഷന്‍ പോസ്റ്ററുകളും ചിത്രത്തിന്റേതല്ലെന്ന് പൃഥ്വിരാജ്. അവ വെറും ആരാധക സൃഷ്ടികള്‍ മാത്രമാണെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. മുരളീ ഗോപിയാണ് തിരക്കഥ. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. അതിനിടയില്‍ ലൂസിഫറിന്റേതെന്ന പേരില്‍ ട്രയിലറുകളും പോസ്റ്ററുകളും പ്രചരിക്കുകയും ചെയ്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമസ്കാരം,

ഈ പോസ്റ്റ്, 'ലൂസിഫർ' എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നൽകിയ പ്രോഹത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി! എന്നാൽ... 'ലൂസിഫർ' എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ "ഫസ്റ്റ് ലുക്കുകളും", "ട്രെയിലറുകളും", "മോഷൻ പോസ്റ്ററുകളും" ഒന്നും തന്നെ ആ സിനിമയുടെ യഥാർത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യൽ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയിൽ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം! 'ലൂസിഫർ' ന്റെ പ്രാരംഭ ഘട്ട ചർച്ചകളിൽ ആണ് നമ്മൾ ഇപ്പോൾ. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താൻ. ഈ യാത്രയിൽ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയിൽ,
-പ്രിത്വി!