രണ്ട് സിനിമകളുമായി രേവതി കലാമന്ദിര്‍ ഫിലിം അക്കാദമി വിദ്യാര്‍ഥികള്‍
രേവതി കലാമന്ദിര്‍ ഫിലിം അക്കാദമി ഈ വര്‍ഷം രണ്ട് ഫീച്ചര്‍ ഫിലിമുകള്‍ തയ്യാറാക്കുന്നു. ചിത്രാഞ്ജലിയില്‍ നടന്ന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ ചിത്രങ്ങളുടെ പൂജ നിര്‍വഹിച്ചു.
രേവതി കലാമന്ദിര്‍ ഫിലിം അകാദമിയിലെ 2014-16 ബാച്ചിലെ വിദ്യാര്‍ഥികളാണ് ചിത്രം തയ്യാറാക്കുന്നത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ചിത്രങ്ങള്‍ തീയേറ്റര്‍ റിലീസിന് പുറമേ ഇന്റര്‍നെറ്റിലും റിലീസ് ചെയ്യും. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ നടന്ന ചടങ്ങില്‍ നടന് മോഹന്‍ലാലും സംവിധായകന് പ്രിയദര്ശന് എന്നിവര്‍ ചേര്‍ന്ന് ചിത്രങ്ങളുടെ പൂജ നിര്‍വഹിച്ചു.ചിത്രങ്ങള്‍ക്ക് നടന് മോഹന്‍ലാല്‍ ആശംസയര്‍പ്പിച്ചു.
ഡിവൈഡര്‍, സ്മൈല്‍, ഹന്ന എന്നീ ചിത്രങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കുന്ന കുട്ടികളുടെ ചിത്രവും ആരതി, ഭൂമിയുടെ ഉപ്പ് എന്നീ ചിത്രങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കുന്ന സിനിമയുമാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ നിര്‍മാണത്തിന് ഒരുങ്ങുന്നത്. ജി സുരേഷ് കുമാറാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.