മാമാങ്കം; മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രം
മമ്മൂട്ടിയുടെ കരിയറിലെ ബിഗ്ബജറ്റ് ചിത്രമായി മാമാങ്കം വരുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. നവാഗതനായ സജീവ് പിള്ളയാണ് മാമാങ്കം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 46 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മമ്മൂട്ടി ചെയ്യാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളുടെ കഥ പറയുന്ന മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 17ഈം നൂറ്റാണ്ടിലെ വള്ളുവനാട്ടിലെ ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്.
മാമാങ്കം എന്ന ടൈറ്റില്‍ അനുവദിച്ചതിന് നവോദയക്ക് മമ്മൂട്ടി നന്ദിയും രേഖപ്പെടുത്തി. 12 വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് സജീവ് പിള്ള ചിത്രമൊരുക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തചരായ മറ്റ് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ ഈ ചരിത്ര ചിത്രത്തിനായി അണി നിരക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീടറിയിക്കാമെന്നും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. കാവ്യ ഫിലംസിന്റെ ബാനറില്‍ വിനോദ് കുന്നംപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും പഴശിരാജയുമെല്ലാം മികച്ചതാക്കിയ മമ്മൂട്ടിയുടെ മാമാങ്കത്തിലെ കഥാപാത്രമെന്താകുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.