കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി വിക്രമിന്റെ സ്കെച്ച്: ടീസര്‍ പുറത്ത്
വിജയ്ചന്ദര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക
ചിയാന്‍ വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമായ സ്കെച്ചിന്റെ ടീസര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകര്‍ഷണം. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. മലയാളി താരം ബാബുരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. അടുത്ത മാസം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.