LiveTV

Live

Entertainment

ഹരിഹരന് ആദരമര്‍പ്പിച്ച് സുവര്‍ണ്ണ ഹരിഹരം

ഹരിഹരന് ആദരമര്‍പ്പിച്ച് സുവര്‍ണ്ണ ഹരിഹരം
Summary
ഹരിഹരന്‍ സിനിമയില് അമ്പതാണ്ട് പിന്നിടുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്.  

സിനിമ സംവിധായകന്‍ ഹരഹരന് ആദരമര്‍പ്പിച്ചുള്ള സുവര്‍ണ്ണ ഹരിഹരം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനാണ് സംഘാടകര്‍. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്.

ഹരിഹരന്‍ സിനിമയില് അമ്പതാണ്ട് പിന്നിടുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്. സംവിധായകനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും വിവിധ തലങ്ങളിലൂടെ വിലയിരുത്തുന്ന സെമിനാറിലൂടെയാണ് പരിപാടിക്ക് തുടക്കമായത്. സംവിധായകന് ഷാജി എന് കരുണ്‍ ഉദ്ഘാടനം ചെയ്തു.

മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, എ സഹദേവന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായാണ് സുവര്‍ണ്ണ ഹരിഹരം നടക്കുന്നത്. രണ്ടാം ദിനത്തില് ഹരിഹരന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്രോത്സവം നടക്കും. ആദര സന്ധ്യ പരിപാടിയില്‍ സംവിധായകന്‍ ശ്യാം ബെനഗല്‍ പങ്കെടുക്കും.