LiveTV

Live

Entertainment

അമ്മ ഇടപെടേണ്ട കാര്യമില്ലെന്ന് സിദ്ദിഖ്; ആരോഗ്യപരമായ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രമ്യ നമ്പീശന്‍

അമ്മ ഇടപെടേണ്ട കാര്യമില്ലെന്ന് സിദ്ദിഖ്; ആരോഗ്യപരമായ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രമ്യ നമ്പീശന്‍
Summary
ദിലീപിന്റെ പരാതിയില്‍ മൊഴിയെടുക്കുകയാണ് ചെയ്തത്. തുടക്കം മുതല്‍ അമ്മ വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നതായും, അത് മാധ്യമങ്ങളെ അറിയിക്കാത്തതാണെന്നും ഗണേഷ്കുമാര്‍

നിയമപരമായ നടപടികള്‍ അതിന്റെ വഴിക്ക് നടക്കട്ടെയെന്നും ഒരാള് കുറ്റവാളിയാകുന്നത് കുറ്റം തെളിയുന്പോള് മാത്രമാണെന്ന് നടന് സിദ്ദീഖ്. ക്രൈം നടന്നു എന്നുള്ളത് വ്യക്തമാണ്. പള്‍സര്‍ സുനി നാളെ ആരുടെയും പേര് പറയാം. അമ്മക്ക് എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ലെന്നും കേസിന്റെ കാര്യം പൊലീസാണ് പറയേണ്ടതെന്നും സിദ്ദീഖ് പറഞ്ഞു. ദിലീപും സലീംകുമാറും നടത്തിയത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണ്. നിലവിലുള്ള വിഷയത്തില്‍ അമ്മ ഇടപെടേണ്ടതില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ദിലീപിനെ ചോദ്യം ചെയ്ത സംഭവത്തില് ഭൂരിപക്ഷാഭിപ്രായം തേടുമെന്ന് നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചു. വിഷയം ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് ബദല്‍ സംഘടനയല്ലെന്നും അവര്‍ പറഞ്ഞു.

ദിലീപിന്റെ വിഷയം എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. വ്യക്തിപരമായ സംഭാഷണം മാത്രമാണ് നടന്നത്. ദിലീപിന്‍റെ പരാതിയില്‍ മൊഴിയെടുക്കുകയാണ് ചെയ്തത്. തുടക്കം മുതല്‍ അമ്മ വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നതായും, അത് മാധ്യമങ്ങളെ അറിയിക്കാത്തതാണെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.