ട്വിറ്ററില്‍ മോഹന്‍ലാല്‍ ഒന്നാമന്

ട്വിറ്ററിലും റെക്കോര്‍ഡുകള്‍ തീര്‍ത്ത് നടന് മോഹന്‍ലാല്‍. ട്വിറ്ററില്‍ 2 മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ മലയാള താരമായിരിക്കുകയാണ് മോഹന്‍ലാല്‍.
മലയാളത്തില്‍ എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത താരമാണ് മോഹന്‍ലാല്‍. 50 കോടിയും 100 കോടിയിലുമെല്ലാം ആദ്യം ഇടം പിടിച്ചത് മോഹന്‍ലാല്‍ സിനിമകളായിരുന്നു. മലയാളത്തില്‍ തന്നെ 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലും നായകന് മോഹന്‍ലാലാണ്.
ഇതിന് പിന്നാലെയാണ് 2 മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കി ട്വിറ്ററിലും മോഹന്‍ലാല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ട്വിറ്ററില്‍ ആദ്യ 10 ലക്ഷം 2016ല്‍ തന്നെ മോഹന്‍ലാല്‍ പിന്നിട്ടിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്സ്. 6.5 ലക്ഷം ഫോളോവേഴ്സ് ദുല്‍ഖര്‍ സല്‍മാനുമുണ്ട്.
മലയാളത്തിന് പുറമെ ജനതാ ഗാരേജിലൂടെ തെലുങ്കിലും സ്വീകാര്യത നേടിയതോടെയാണ് ഈ നേട്ടം. തെലുങ്കില്‍ മാത്രമല്ല തമിഴിലും മോഹന്‍ലാലിന് ആരാധകരുണ്ട്. 42 ലക്ഷത്തിന് മുകളിലാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് ലൈക്ക്.