ധ്യാന്‍ ശ്രീനിവാസന് തിരക്കഥാകൃത്താകുന്നു

കോഴിക്കോടിന്റെ കഥ പറയുന്ന ചിത്രമാണ് ധ്യാനിന്റെ തിരക്കഥയില്‍ ഒരുങ്ങുന്നത്.
തിരക്കഥാരംഗത്തേക്ക് ധ്യാന്‍ ശ്രീനിവാസനും. കോഴിക്കോടിന്റെ കഥ പറയുന്ന ചിത്രമാണ് ധ്യാനിന്റെ തിരക്കഥയില്‍ ഒരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസന് തന്നെയാണ് ചിത്രത്തിലെ നായകന്.ചിത്രത്തിന്റെ പൂജ കോഴിക്കോട് നടന്നു.
ഗുജറാത്തി സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ധ്യാന്‍ ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ സംഭാഷണവും ധ്യാന്‍ തന്നെയാണ്. സൌഹൃദവും, ഹാസ്യവും കടന്ന് വരുന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോടാണ് നടക്കുന്നത്. തോമസ് സൈബാസ്റ്റ്യനാണ് സംവിധായകന്.
സിനിമയിലെ കേന്ദ്രസ്ഥലമായ ബറോഡ ബാജി എന്ന തട്ടുകടക്കായി കോഴിക്കോട് ബീച്ചില്‍ സെറ്റ് ഇട്ടിട്ടുണ്ട്. അലന്‍സിയര്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന് തുടങ്ങിയ നിരവധി പ്രമുഖര്‍ അഭിനയിക്കുന്നുണ്ട്. നിരഞ്ജനയാണ് നായിക. ഒരുമാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തീയാക്കാനാണ് ശ്രമം.