LiveTV

Live

Entertainment

ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്‍ഫേര്‍ണോയുടെ പ്രത്യേക ട്രെയ്‌ലര്‍

ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്‍ഫേര്‍ണോയുടെ പ്രത്യേക ട്രെയ്‌ലര്‍
Summary
സ്ലംഡോഗ് മില്യണയര്‍, അമേസിംഗ് സ്‌പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ നേരത്തേ അഭിനയിച്ചിരുന്നു
ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്‍ഫേര്‍ണോയുടെ പ്രത്യേക ട്രെയ്‌ലര്‍

ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്‍ഫേര്‍ണോയുടെ പ്രത്യേക ട്രെയ്‌ലര്‍. ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് ഡല്‍ഹിയില്‍ വച്ചു നടന്ന ചടങ്ങില്‍ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. സ്ലംഡോഗ് മില്യണയര്‍, അമേസിംഗ് സ്‌പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ നേരത്തേ അഭിനയിച്ചിരുന്നു. ഡാവിഞ്ചി കോഡ്, ഏഞ്ചല്‍സ് ആന്റ് ഡിമെന്‍സ് എന്നിവയ്ക്കു ശേഷം ഡാന്‍ ബ്രൗണിന്റെ നോവലിനെ ആധാരമാക്കിയൊരുക്കുന്ന മൂന്നാമത്തെ ത്രില്ലര്‍ ചിത്രമാണ് ഇന്‍ഫേര്‍ണോ. റോണ്‍ ഹൊവാര്‍ഡ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മറ്റു രണ്ടു ചിത്രങ്ങളിലേതുപോലെ സിംബോളിസ്റ്റ് റോബര്‍ട്ട് ലാങ്ട്ടണായാണ് ടോം ഹാങ്ക്‌സ് ചിത്രത്തിലെത്തുന്നത്. ഒക്ടോബര്‍ 14 ന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തും.