LiveTV

Live

Entertainment

അങ്ങിനെയൊന്നും പറഞ്ഞിട്ടില്ല,സത്യമിതാണ്; പ്രണയ നൈരാശ്യ വാര്‍ത്തകള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍

അങ്ങിനെയൊന്നും പറഞ്ഞിട്ടില്ല,സത്യമിതാണ്;  പ്രണയ നൈരാശ്യ വാര്‍ത്തകള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍
Summary
പ്രണയനഷ്ടത്തെത്തുടര്‍ന്ന് ഉണ്ണി മദ്യപാനിയായെന്നും സിനിമ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍

ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രണയ നൈരാശ്യ വാര്‍ത്തകള്‍ക്കെതിരെ താരം രംഗത്ത്. പ്രണയനഷ്ടത്തെത്തുടര്‍ന്ന് ഉണ്ണി മദ്യപാനിയായെന്നും സിനിമ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍.

അങ്ങിനെയൊന്നും പറഞ്ഞിട്ടില്ല,സത്യമിതാണ്;  പ്രണയ നൈരാശ്യ വാര്‍ത്തകള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍

പ്രണയത്തെക്കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു. എപ്പോഴാണ് വിവാഹമെന്നായിരുന്നു റിപ്പോര്‍ട്ടര്‍ എന്നോട് ചോദിച്ചത്. എന്റെ പ്രായത്തിലുള്ള ഭൂരിഭാഗം പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞുവെന്ന് ഞാന്‍ മറുപടിയും നല്‍കി. ഇതിനെയാണ് പ്രണയിച്ച പെണ്ണ് ഉണ്ണി മുകുന്ദനെ തേച്ചിട്ടുപോയി, പ്രണയ നൈരാശ്യത്തില്‍ ഹൃദയം തകര്‍ന്ന ഉണ്ണി മദ്യപാനിയായി എന്നൊക്കെ റിപ്പോര്‍ട്ടര്‍ വ്യാഖ്യാനിച്ചെടുത്തതും വാര്‍ത്തകള്‍ നല്‍കിയതെന്നും താരം കുറിച്ചു.