LiveTV

Live

Entertainment

പ്രാദേശിക ഭാഷാ സിനിമകളുടെ മികവിനെ അഭിനന്ദിച്ച് ജൂറി

Summary
പ്രദേശിക ഭാഷാസിനിമകളെ പ്രകീര്‍ത്തിച്ചാണ് ഫീച്ചര്‍ വിഭാഗത്തിലെ അവാര്‍ഡുകളുടെ പ്രഖ്യാപനം ശേഖര്‍ കപൂര്‍ നടത്തിയത്.

പ്രാദേശിക ഭാഷാ സിനിമകളുടെ മികവിനെ അഭിനന്ദിച്ചാണ് ഇത്തവണത്തെ ദേശിയ ചലചിത്രപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രദേശിക ഭാഷകള്‍ ലോകനിലവാരത്തിലുള്ളതാണെന്ന് ജൂറി നിരീക്ഷിച്ചു. മലയാളസിനിമയെ വാനോളം പുകഴ്ത്തിയ ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും തന്നെ വിസ്മയിപ്പിച്ചെന്നും പറഞ്ഞു.

പ്രദേശിക ഭാഷാസിനിമകളെ പ്രകീര്‍ത്തിച്ചാണ് ഫീച്ചര്‍ വിഭാഗത്തിലെ അവാര്‍ഡുകളുടെ പ്രഖ്യാപനം ശേഖര്‍ കപൂര്‍ നടത്തിയത്. നല്ലപരീക്ഷണങ്ങള്‍ പ്രദേശിക സിനിമകളില്‍ നടക്കുന്നുണ്ട്. ഭയാനകം, ആളൊരുക്കം, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ മലയാളചിത്രങ്ങളെ കുറിച്ചും ജൂറി അധ്യക്ഷന് പറയാനുള്ളത് നല്ല അഭിപ്രായം. തൊണ്ടിമുതലിലെ അഭിനയവും തന്നെ വിസ്മയിപ്പിച്ചുവെന്ന് അധ്യക്ഷന്‍ പറഞ്ഞു.

ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ചനടനുള്ള പുരസ്ക്കാരം നഷ്ടമായത് നേരിയ വ്യത്യാസത്തിനാണെന്നും ശേഖര്‍ കപൂര്‍‍ വ്യക്തമാക്കി. പ്രാദേശിക ഭാഷാചിത്രങ്ങളില് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരേയും ജൂറി അഭിനന്ദിച്ചു. മറാത്തി, അസാമീസ്, ബംഗാളി തുടങ്ങിയ ഭാഷാചിത്രങ്ങളിലെ വിഷയവൈവിധ്യത്തേയും ജൂറി പ്രത്യേകം അഭിനന്ദിച്ചു.