LiveTV

Live

Entertainment

ക്ലിന്റിന്റെ ജീവിതം സിനിമയായതില്‍ സന്തോഷമെന്ന് മാതാപിതാക്കള്‍

ക്ലിന്റിന്റെ ജീവിതം സിനിമയായതില്‍ സന്തോഷമെന്ന് മാതാപിതാക്കള്‍
Summary
ഏഴാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന കുരുന്ന് ചിത്രകാരന്‍ അപ്പോഴേക്കും വരച്ച് തീര്‍ത്തിരുന്നത് ഇരുപത്തിയയ്യായിരം ചിത്രങ്ങളാണ്.

കുഞ്ഞ് വിരലുകള്‍കൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത് കടന്നുപോയ ക്ലിന്റ് സിനിമയില്‍ പുനര്‍ജനിച്ചതിന്റെ ആഹ്ലാദത്തിലാണ് മാതാപിതാക്കള്‍. മുപ്പത്തിനാല് വര്‍ഷം മുന്‍പ് വിടപറഞ്ഞ കുരുന്നു പ്രതിഭയുടെ ഓര്‍മയില്‍ കഴിയുകയാണ് കൊച്ചി കലൂരിലുള്ള ക്ലിന്റിന്റെ മാതാപിതാക്കള്‍.

ഏഴാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന കുരുന്ന് ചിത്രകാരന്‍ അപ്പോഴേക്കും വരച്ച് തീര്‍ത്തിരുന്നത് ഇരുപത്തിയയ്യായിരം ചിത്രങ്ങളാണ്. ഏകമകനായിരുന്ന ആ അത്ഭുത ചിത്രകാരന്റെ ഒരിക്കലു പ്രായമാവാത്ത നിറങ്ങളുടെ ഓര്‍മയിലാണ് മാതാപിതാക്കളായ എം.ടി.ജോസഫും ചിന്നമ്മയും കഴിയുന്നത്. ചോക്കും ചാര്‍ക്കോളും പെന്‍സിലും ക്രേയാണ്‍സും വാട്ടര്‍ കളറും എണ്ണച്ചായവുമൊക്കെ ഉപയോഗിച്ച് അനവധി അനശ്വരചിത്രങ്ങള്‍ക്ക് ക്ലിന്റ് ജീവന്‍ നല്‍കി. മൂന്നാം വയസ്സില്‍ കിഡ്നിയെ ബാധിച്ച രോഗം ഏഴാം വയസില്‍ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുംവരെ. മലയാളിക്ക് ലാളിച്ച് മതിയാവാത്ത ക്ലിന്റിന്റെ ജീവിതം സിനിമയായതില്‍ മാതാപിതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ്

ഒന്നര വയസില്‍ തന്നെ ക്ലിന്റ് മലയാളം സംസാരിക്കാനും ചിത്രങ്ങള്‍ വരയ്ക്കാനും തുടങ്ങിയിരുന്നു. നിറങ്ങളുടെ ആ കുഞ്ഞു ചക്രവര്‍ത്തിയുടെ കഥ സംവിധായകന്‍ ഹരികുമാര്‍ അഭ്രപാളികളിള്‍ എത്തിച്ചത് ആ കലാകാരനോടുള്ള കാവ്യനീതി കൂടിയാണ്.