LiveTV

Live

Entertainment

ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ; പരാതിയുമായി കാവ്യ

ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ; പരാതിയുമായി കാവ്യ
Summary
എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്.

ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനെതിരെ നടി കാവ്യാ മാധവന്റെ പരാതി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയത്. ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

നടന്‍ ദിലീപുമായുള്ള വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ കാവ്യയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യക്തിജീവിതത്തെയും വ്യവസായത്തേയും ഒരു പോലെ തകര്‍ക്കുന്ന രീതിയിലേക്ക് ഓണ്‍ലൈന്‍ അധിക്ഷേപം മാറിയ സാഹചര്യത്തിലാണ് കാവ്യയുടെ പരാതി.

ഫേസ്ബുക്കിന് പുറമെ ഓണ്‍‌ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയിലും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകള്‍ ഇടുന്നുവെന്നാണ് പ്രധാന ആരോപണം. അധിക്ഷേപിച്ചവരുടെ പേര് സഹിതമാണ് എറണാകുളം റേഞ്ച് ഐജിക്ക് കാവ്യ പരാതി നല്‍കിയത്. മഞ്ജു വാര്യരുമായി തന്നെ താരതമ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഫേസ്ബുക്കിലുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് കാവ്യയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ നവംബര്‍ 25 നായിരുന്നു നടന്‍ ദിലിപുമായുള്ള കാവ്യയുടെ വിവാഹം.