LiveTV

Live

Entertainment

ലാലേട്ടന്‍ ആളാകെ മാറി; ഒടിയന്‍ മാണിക്യനെ കാണാം

  ലാലേട്ടന്‍ ആളാകെ മാറി; ഒടിയന്‍ മാണിക്യനെ കാണാം
Summary
പരസ്യസംവിധായകനായ വി.എ ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം

ആരാധകര്‍ കാത്തിരുന്ന ലുക്കില്‍ ഇതാ മോഹന്‍ലാല്‍. ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒടിയന്‍ ടീസര്‍ പുറത്തിറങ്ങി. ശരീരഭാരം കുറച്ച് ചെറുപ്പക്കാരനായി ലാലെത്തുകയാണ് ഒടിയനിലൂടെ. പ്രേക്ഷകര്‍ കാത്തിരുന്നതു പോലെ ഒടിയന്‍ മാണിക്യന്റെ രൂപമാറ്റം ആരെയും അതിശയിപ്പിക്കും. കുറച്ചു മുന്‍പ് റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

  ലാലേട്ടന്‍ ആളാകെ മാറി; ഒടിയന്‍ മാണിക്യനെ കാണാം

കാലമേ നന്ദി, കഴിഞ്ഞുപോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പിക്കാന്‍ സാധിച്ചതിന്. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്..ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പോ തൂടങ്ങാം അല്ലേ...ടീസറില്‍ മാണിക്യന്‍ പറയുന്നു.

ചിത്രത്തിന് വേണ്ടി ലാല്‍ 18 കിലോ ഭാരമാണ് കുറച്ചത്. ക്ലീന്‍ ഷേവ് ചെയ്ത്, മുറുക്കിചുവപ്പിച്ച് മാണിക്യന്‍ ആരെയും അതിശയിപ്പിക്കും. പരസ്യസംവിധായകനായ വി.എ ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ പ്രകാശ് രാജാണ് വില്ലനാകുന്നത്.