LiveTV

Live

Entertainment

'എസ്ര' ഈ മാസം 19 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍

'എസ്ര' ഈ മാസം 19 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍
Summary
ഈ മാസം പത്തൊന്‍പതിന് പൃഥ്വിരാജ് ചിത്രമായ എസ്ര പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഉടമസ്ഥതയിലല്ലാത്ത തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഒരു വിഭാഗം നിര്‍മാതാക്കള്‍. ഈ മാസം പത്തൊന്‍പതിന് പൃഥ്വിരാജ് ചിത്രമായ എസ്ര പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ബി ക്ലാസ് തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സ് കോംപ്ലക്‌സുകളിലും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഉള്‍പ്പെടാത്തെ തീയറ്ററുകളിലും സിനിമകള്‍ റിലീസ് ചെയ്യും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ ചില അംഗങ്ങളും റിലീസിന് തയാറായിട്ടുണ്ടെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും അവകാശപ്പെടുന്നത്. ജനുവരി 12ന് വിനീതും ലക്ഷ്മി ഗോപാലസ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാംബോജി എന്ന ചിത്രം റിലീസിനെത്തും. ജനുവരി 19, 26 തീയതികളിലാകും മറ്റ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുക.

19ന് മുമ്പ് നിലവിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുവന്നില്ലെങ്കില്‍ ഇനി എ ക്ലാസ് തീയറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.