LiveTV

Live

Entertainment

പ്രേമത്തില്‍ നിവിന്‍ പോളിയുടെ പ്രകടനം ഉജ്ജ്വലമായിരുന്നുവെന്ന് നാഗാര്‍ജ്ജുന

Summary
പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് അണിയറയില്‍ പുരോഗമിക്കുമ്പോള്‍ ചിത്രത്തിലെ നിവിന്‍ പോളിയുടെ പ്രകടനത്തെ വാഴ്ത്തി തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന

പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് അണിയറയില്‍ പുരോഗമിക്കുമ്പോള്‍ ചിത്രത്തിലെ നിവിന്‍ പോളിയുടെ പ്രകടനത്തെ വാഴ്ത്തി തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന. പ്രേമത്തിലെ നിവിന്റെ പ്രകടനം അത്യുജ്ജലമായിരുന്നുവെന്നാണ് നാഗ് ഈയിടെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. നിവിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന ഘടകമെന്നും നാഗാര്‍ജ്ജുന പറഞ്ഞു. താന്‍ തന്നെയാണ് മകന്‍ നാഗ് ചൈതന്യയോട് തെലുങ്ക് റീമേക്കിന് വേണ്ടി കരാറൊപ്പിടാന്‍ പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് നാഗ് ചൈതന്യയോട് സംവിധായകന്റെ അഭിനേതാവാകാന്‍ ഉപദേശിച്ചതായും നാഗാര്‍ജ്ജുന വെളിപ്പെടുത്തി.

മജ്നു എന്നാണ് പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന് പേരിട്ടിരിക്കുന്നത്. ശ്രുതി ഹാസനാണ് മലരായി അഭിനയിക്കുന്നത്. അനുപമ പരമേശ്വരന്‍ മേരിയായും അമൈറ ദസ്തേര്‍ സെലിനായും എത്തുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ചാന്തു മൊണ്ടേതിയാണ് മജ്നുവിന്റെ സംവിധാനം. ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും. മലയാളത്തില്‍ നിന്നും സാംസ്കാരികപരമായുള്ള മാറ്റങ്ങളോടെയാകും പ്രേമം തെലുങ്കിലെത്തുക.