Top

ടോസ് നേടിയ ഇംഗ്ലണ്ടിന് ബാറ്റിങ്

ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും ഇടംപിടിച്ചു

MediaOne Logo

  • Updated:

    2021-02-24 09:31:54.0

Published:

24 Feb 2021 9:31 AM GMT

ടോസ് നേടിയ ഇംഗ്ലണ്ടിന് ബാറ്റിങ്
X

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 8 റണ്‍സെടുത്തിട്ടുണ്ട്. റണ്‍സൊന്നുമിടുക്കാതെ ഡോം സിബ്‍ലിയാണ് പുറത്തായത്. ഇശാന്ത് ശര്‍മ്മക്കാണ് വിക്കറ്റ്.

ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും ഇടംപിടിച്ചു. ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സാക്ക് ക്രൗളി എന്നിവര്‍ തിരിച്ചെത്തി.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യം.

നരേന്ദ്ര മോദി സ്‌റ്റേഡിയമെന്ന് പുനഃര്‍നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

TAGS :

Next Story