ജയില്‍ മോചിതയായ ശശികലയെ തേടി ഇ.ഡി; ഹാജരാകാന്‍ നിര്‍ദേശം
ജയില്‍ മോചിതയായ ശശികലയെ തേടി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. സ്വത്ത് വിവരങ്ങൾ തേടി ശശികലക്ക് ഇഡി നോട്ടീസ് നൽകി.

ജയില്‍ മോചിതയായ ശശികലയെ തേടി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. സ്വത്ത് വിവരങ്ങൾ തേടി ശശികലക്ക് ഇഡി നോട്ടീസ് നൽകി. ഫെബ്രുവരി ആദ്യവാരം വിശദീകരണം നൽകണം. ഇഡി ചെന്നൈ ഓഫീസാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ.ഡി ചെന്നൈ ഓഫീസ് ശശികലക്ക് നോട്ടീസ് അയച്ചത്. ശശികലയുടെ 500 കോടി രൂപയുടെ ബിനാമി സ്വത്ത് നേരത്തേ മരവിപ്പിച്ചിരുന്നു.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയാണ് അവര്‍ ജയില്‍ മോചിതയായത്. കോവിഡ് ബാധിതയായി ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവര്‍ രോഗം ഭേദമാകുന്നത് വരെ ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എ.ഐ.എ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവിൽ പോയത്.
ये à¤à¥€ पà¥�ें- ശശികല ജയില്‍മോചിതയായി
Adjust Story Font
16