LiveTV

Live

Education

ഐബിഎഫിന്‍റെ പുതിയ സി.എ കാമ്പസ് നൂറിന്‍ ഷെരീഫ് ഇന്ന് ഉദ്ഘാടനം ചെയ്യും

കാസർകോട് കാഞ്ഞങ്ങാട്ട് റംസാന്‍ ടവറിലാണ് ഐബിഎഫിന്‍റെ പുതിയ സി എ കാമ്പസ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഐബിഎഫിന്‍റെ പുതിയ സി.എ കാമ്പസ് നൂറിന്‍ ഷെരീഫ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഐബിഎഫ്- (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് ആന്‍റ് ഫിനാന്‍സ്) ന്‍റെ പുതിയ സിഎ കാമ്പസിന്‍റെ ഉദ്ഘാടനം ഇന്ന്. സിനിമാ താരം നൂറിന്‍ ഷെരീഫ് ആണ് ഉദ്ഘാടക. കാസർകോട് കാഞ്ഞങ്ങാട്ട് റംസാന്‍ ടവറിലാണ് ഐബിഎഫിന്‍റെ പുതിയ സി എ കാമ്പസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടനം.

ഐബിഎഫിന്‍റെ പുതിയ സി.എ കാമ്പസ് നൂറിന്‍ ഷെരീഫ് ഇന്ന് ഉദ്ഘാടനം ചെയ്യും

നൂറിന്‍ ഷെരീഫിനൊപ്പം ചാര്‍ട്ടേര്‍ഡ് അക്കൌണ്ടിംഗ് രംഗത്തെ വിദഗ്ധന്മാരായ സി എ അന്‍വര്‍ അബ്ബാസ്, സി. എ ഷാനില്‍ ഉസ്മാന്‍ എന്നിവരും കൂടാതെ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‍സണ്‍ കെ.വി സുജാത, കാഞ്ഞങ്ങാട് ഡിവൈഎസ്‍പി വിനോദ് എം പി, ഐബിഎഫിന്‍റെ മാനേജിംഗ് ഡയറക്ടര്‍ മുസമ്മില്‍ നരിക്കോട് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരിക്കും.

ഐബിഎഫിന്‍റെ പുതിയ സി.എ കാമ്പസ് നൂറിന്‍ ഷെരീഫ് ഇന്ന് ഉദ്ഘാടനം ചെയ്യും

2016 ല്‍ തളിപ്പറമ്പിലാണ് ഐബിഎഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിക്കുന്നത്. ചാര്‍ട്ടേര്‍ഡ് അക്കൌണ്ടിംഗ് പഠനരംഗത്തെ കേരളത്തിലെ തന്നെ ഉന്നത നിലവാരമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് ഐബിഎഫ്. ഇവിടുത്തെ മികച്ച ഫാക്കല്‍റ്റികളും വിദ്യാര്‍ത്ഥി സൌഹൃദ പഠനാന്തരീക്ഷവുമാണ് സി എ കോഴ്സുകള്‍ പൂര്‍ത്തികരിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നത്. കാസര്‍ക്കോട്ടിന്റെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസപരമായ പുരോഗതി നേടിക്കൊടുക്കുക എന്ന ലക്ഷ്യം കൂടി ഐബിഎഫ് മുന്നോട്ട് വെക്കുന്നുണ്ട്.

ഐബിഎഫിന്‍റെ പുതിയ സി.എ കാമ്പസ് നൂറിന്‍ ഷെരീഫ് ഇന്ന് ഉദ്ഘാടനം ചെയ്യും