LiveTV

Live

Education

ഭാവിയെക്കുറിച്ച് കൺഫ്യൂഷനോ? വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി 'ചോയ്‌സ് ടീൻസ്' നാളെ

ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഡെമോ സെഷനിൽ സൗജന്യമായി പങ്കെടുക്കാം.

ഭാവിയെക്കുറിച്ച് കൺഫ്യൂഷനോ? വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി 'ചോയ്‌സ് ടീൻസ്' നാളെ

ഭാവിയിൽ എന്ത് തെരഞ്ഞെടുക്കണം, ആരാകണം എന്നതിനെക്കുറിച്ച് കൺഫ്യൂഷനുള്ള വിദ്യാർത്ഥിയാണോ നിങ്ങൾ? വിദ്യാഭ്യാസത്തിനു ശേഷം നിങ്ങളെ കാത്തിരിക്കുന്ന അവസരങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ താൽപര്യമുണ്ടോ? കമ്യൂണിക്കേഷൻ സ്‌കിൽസ് മെച്ചപ്പെടുത്താനും കൂടുതൽ ആത്മവിശ്വാസത്തോടെ ഇടപഴകാനും ആഗ്രഹമുണ്ടോ? എന്നാൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം.

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും ഭാവിപദ്ധതികൾക്കും മാത്രമായി ഒരു പ്രത്യേക ശില്പശാല സംഘടിപ്പിക്കുകയാണ് നാളെ മുതല്‍ കോഴിക്കോട്ടെ ദി ചോയ്‌സ് സ്‌കൂൾ. വ്യക്തിത്വ വികസനം, ഭാവി രൂപീകരണം എന്നീ വിഷയങ്ങളിലുള്ള ടോപ്പിക്കുകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് 'ചോയ്‌സ് ടീൻസ്' എന്ന പേരിൽ മൂന്ന് ദിവസത്തെ ശില്പശാലയാണ് ഒരുക്കുന്നത്. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഡെമോ സെഷനിൽ സൗജന്യമായി പങ്കെടുക്കാം.

ഭാവിയെക്കുറിച്ച് കൺഫ്യൂഷനോ? വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി 'ചോയ്‌സ് ടീൻസ്' നാളെ

കരിയർ പ്ലാനിങ്ങിന്‍റെ പ്രാധാന്യം, സൈക്കോമെട്രിക് ടെസ്റ്റിങ്, വിദേശത്തുള്ള പഠന അവസരങ്ങൾ, ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള ടെക്‌നിക്കുകൾ, പബ്ലിക് സ്പീക്കിങ്, പ്രസന്‍റേഷൻ സ്‌കിൽസ്, പെരുമാറ്റ മര്യാദകൾ തുടങ്ങിയവ ഈ ത്രിദിന ശില്പശാലയിൽ ഉൾപ്പെടുന്നു. ഭാവിപദ്ധതികൾ രൂപീകരിക്കാനും അതിനനുസരിച്ച് പഠന, പാഠ്യേതര കാര്യങ്ങൾ ചിട്ടപ്പെടുത്താനുമുള്ള ഉൾക്കാഴ്ച ഈ ശില്പശാലയിൽ നിന്നു ലഭിക്കും.

ശില്പശാലയിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ഡെമോ സെഷൻ നാളെ (ഡിസംബർ 27, ഞായറാഴ്ച) ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് ഓൺലൈനായി സംഘടിപ്പിക്കുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി ഈ സെഷനിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യേണ്ട വിലാസം: http://vumi.in/choiceteens

കൂടുതൽ വിവരങ്ങൾക്ക്: 9072 683848, 9745 784858 എന്നീ നമ്പറുകളിൽ വിളിക്കാം.