LiveTV

Live

Education

ഐ.ഐ.ടി ബോംബെയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം; ഇപ്പോൾ അപേക്ഷിച്ചാൽ ഫീസ് ലാഭിക്കാം

അനുദിനം വളർന്നുവരുന്ന തൊഴിൽ മേഖലയായ ഡിജിറ്റൽ മാർക്കറ്റിംഗിൽ ഈ വർഷം മാത്രം 17,377 കോടിയുടെ വളർച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ഐ.ഐ.ടി ബോംബെയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം; ഇപ്പോൾ അപേക്ഷിച്ചാൽ ഫീസ് ലാഭിക്കാം

രാജ്യത്തെ മുൻനിര സാങ്കേതിക സർവകലാശാലയായ ഐ.ഐ.ടി ബോംബെയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് - അപ്ലൈഡ് അനലിറ്റിക്‌സിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ചെയ്യാൻ അവസരം. ഈ വർഷം സെപ്തംബർ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിന് ജൂൺ 22-നു മുമ്പ് അപേക്ഷിക്കുകയാണെങ്കിൽ 15,000 രൂപയോളം ലാഭിക്കാനാവും. ആറു മാസമാണ് കോഴ്‌സ് കാലാവധി.

അനുദിനം വളർന്നുവരുന്ന തൊഴിൽ മേഖലയായ ഡിജിറ്റൽ മാർക്കറ്റിംഗിൽ ഈ വർഷം മാത്രം 17,377 കോടിയുടെ വളർച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 2020 വർഷാവസാനത്തോടെ 18 ലക്ഷം തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ ഇന്ത്യയിൽ മാത്രം സൃഷ്ടിക്കപ്പെടുക. ഈ സാഹചര്യത്തിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് ആധികാരികമായി പഠിക്കാൻ കഴിയുന്ന രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടി ബോംബെക്കു കീഴിൽ ഈ കോഴ്‌സ് ചെയ്യുന്നത് തൊഴിലന്വേഷകർക്ക് ഏറെ ഗുണം ചെയ്യും.

നിലവിൽ മാർക്കറ്റിംഗ്, സെയിൽസ്, കമ്മ്യൂണിക്കേഷൻസ്, ബ്രാൻഡ് മാനേജിംഗ് രംഗത്തുള്ളവർക്ക് ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് വാതിൽ തുറക്കുന്നതാണ് കോഴ്‌സ്. അംഗീകൃത യൂണിവേഴ്‌സിറ്റികളിൽ നിന്ന് ബിരുദം (10+2+3) അല്ലെങ്കിൽ ഡിപ്ലോമ (10+2+3), പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് അപേക്ഷകർക്കു വേണ്ട യോഗ്യത. ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. ജൂൺ 22-നു മുമ്പ് അപേക്ഷിക്കുന്നവർക്ക് കോഴ്‌സ് ഫീയിൽ 15000 രൂപ ഇളവുണ്ടാവും. ആഗസ്ത് 21 ആണ് അപേക്ഷക്കുള്ള അവസാന തിയ്യതി.

അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.