LiveTV

Live

Education

ഒരു ചോദ്യപേപ്പര്‍ ഉപയോഗിച്ച് മൂന്ന് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി

‘അത്ഭുതമാണ്’ കാലിക്കറ്റ് യൂണിവേഴ്സിറ്റി !!!

ഒരു ചോദ്യപേപ്പര്‍ ഉപയോഗിച്ച് മൂന്ന് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി

ഒരു ചോദ്യപേപ്പര്‍..

രണ്ട് പരീക്ഷ ..

എഴുതിയത് മൂന്ന് വര്‍ഷത്തെ കുട്ടികള്‍..

സ്വന്തം പരീക്ഷാ പേപ്പര്‍ കോപ്പിയടിച്ചെന്ന നാണക്കേടിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി.

2018ല്‍ നടത്തിയ മൂന്നാം വര്‍ഷ എംബിഎ ഇന്‍വസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പരീക്ഷക്ക് നല്‍കിയ അതേ ചോദ്യപേപ്പര്‍ ഉപയോഗിച്ച് കഴിഞ്ഞ ജനുവരി 24-ന് നിലവിലുള്ള ബാച്ചിന് പരീക്ഷ നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി. 2019 ജനുവരിയില്‍ നടന്ന പരീക്ഷയില്‍ തോറ്റവര്‍ക്കുള്ള സപ്ലിമെന്‍ററി പരീക്ഷയും ഇതിനൊപ്പം നടത്തി. അതായത് ഒരു ചോദ്യ പേപ്പര്‍ ഉപയോഗിച്ച് മൂന്ന് വര്‍ഷത്തെ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി.

ഒരു ചോദ്യപേപ്പര്‍ ഉപയോഗിച്ച് മൂന്ന് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി

വിദ്യാര്‍ത്ഥികള്‍ അത് കണ്ടുപിടിച്ചപ്പോഴാണ് യൂണിവേഴ്സിറ്റി സംഭവം അറിയുന്നത് തന്നെ. തൊട്ടുപിന്നാലെ ജനുവരി 24ന് നടത്തിയ പരീക്ഷ റദ്ദാക്കി മാര്‍ച്ച് 16 ന് നടത്താന്‍ തീരുമാനിച്ചു. അപ്പോഴും ഒരു ചോദ്യപേപ്പര്‍ രണ്ട് പരീക്ഷക്ക് ഉപയോഗിക്കേണ്ടി വന്നത് എന്തു കൊണ്ടാണെന്ന് വൈസ് ചാന്‍സ്‍ലറോ പരീക്ഷാ കണ്‍ട്രോളറോ അന്വേഷിച്ചിട്ടില്ല.

18 ചോദ്യങ്ങള്‍ മൊത്തമുണ്ട്. രണ്ടിലും ഒന്നാമത്തെ ചോദ്യം What is book building? രണ്ടാമത്തേത് Explain the relationship between risk and return മൂന്നാമത്തേത് What is portfolio beta?

ഒരു ചോദ്യപേപ്പര്‍ ഉപയോഗിച്ച് മൂന്ന് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി

പഴയ ചോദ്യപേപ്പറിലെ കുത്തും കോമയും പോലും മാറ്റാതെയാണ് മറ്റ് ചോദ്യങ്ങളും തയ്യാറാക്കിയിരിക്കുന്നത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് വന്ന വലിയ വീഴ്ചക്ക് വില കൊടുക്കേണ്ടി വരുന്നത് വീണ്ടും പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളാണ്.