LiveTV

Live

Education

ജേണലിസത്തിലും വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും പി.ജി ഡിപ്ലോമകള്‍; ഒപ്പം ഹ്രസ്വകാല കോഴ്സുകളും

മാധ്യമ രംഗത്ത്‌ അഭിരുചിയുള്ളവർക്ക് പഠിക്കാനും പരിശീലനം സിദ്ധിക്കാനും ഉതകുന്ന മികച്ച സ്ഥാപനങ്ങൾ കേരളത്തിൽ ആവശ്യമുണ്ട്‌ എന്ന ബോധ്യമാണ് മീഡിയവൺ അക്കാദമിയുടെ പ്രാഥമിക മൂലധനം.

ജേണലിസത്തിലും വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും പി.ജി ഡിപ്ലോമകള്‍; ഒപ്പം ഹ്രസ്വകാല കോഴ്സുകളും

മാധ്യമ രംഗത്ത്‌ അഭിരുചിയുള്ളവർക്ക് പഠിക്കാനും പരിശീലനം സിദ്ധിക്കാനും ഉതകുന്ന മികച്ച സ്ഥാപനങ്ങൾ കേരളത്തിൽ ആവശ്യമുണ്ട്‌ എന്ന ബോധ്യമാണ് മീഡിയവൺ അക്കാദമിയുടെ പ്രാഥമിക മൂലധനം. യൂണിവേഴ്‌സിറ്റി തലത്തിൽ അക്കാദമിക പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇൻഡസ്ട്രിയുടെ ആവിശ്യങ്ങൾക്കൊത്ത ശേഷിയുള്ളവരെ അതിനു പ്രധാനം ചെയ്യാനാകുന്നുണ്ടോ എന്ന സംശയം നിലനിൽക്കുന്നു.

ആഴത്തിലുള്ള വിജ്ഞാനവും പ്രൊഫഷണൽ മികവും സാങ്കേതികവിദ്യകളിലുള്ള പരിചയവും ഒരേസമയം സമ്മേളിക്കുന്ന യുവമാധ്യമ പ്രവർത്തകരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് മീഡിയവൺ അക്കാദമിയുടെ സവിശേഷ മികവ്. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴിൽ, മീഡിയവൺ ചാനലിന്റെയും മാധ്യമം ദിനപത്രത്തിന്റെയും സഹോദരസ്ഥാപനമായി വളർന്നു വരുന്ന മീഡിയവൺ അക്കാദമി പ്രതിഭാധനരായ മാധ്യമപ്രവർത്തകരെ ജോലിക്ക് സജ്ജരാക്കുകയാണ്.

മുഴുസമയ പ്രോഗ്രാമുകൾ

ആഗോള മാധ്യമരംഗത്തെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ലഭ്യമാക്കിയിരിക്കുന്ന ഈ സ്ഥാപനത്തിൽ രണ്ടു മുഴുസമയ പ്രോഗ്രാമുകളാണുള്ളത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിൽ ചേരാൻ ബിരുദമാണ് അടിസ്ഥാന യോഗ്യത.

A. പി.ജി ഡിപ്ലോമ ഇൻ കണ്‍വെജൻസ് ജേണലിസം

പത്രപ്രവർത്തനത്തിന്റെ സമസ്തമുറകളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്ന ഒരു വർഷ പ്രോഗ്രാമാണിത്. അഭിരുചി പരീക്ഷക്ക് ശേഷം 25 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക. പ്രിന്റ്, റേഡിയോ, ടെലിവിഷൻ, വെബ് തുടങ്ങിയ മണ്ഡലങ്ങളിൽ വാർത്ത-ഫീച്ചർ ഫോട്ടോജേർണലിസം-രൂപകൽപന-അഭിമുഖങ്ങൾ-ലേഖനങ്ങൾ-എഡിറ്റോറിയലുകൾ തുടങ്ങി പത്രപ്രവർത്തനത്തിന്റെ നാനാമുറകളിലെ ചെറുതും വലുതുമായ ഘടകങ്ങൾ അനുഭവസമ്പന്നരായ പത്രപ്രവർത്തകരും പരിശീലകരും വിദ്യാർത്ഥികളെ അറിയിക്കുന്നു. നിരന്തരമായ പരിശീലന പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സൂക്ഷ്മമായ അവതരണ മികവും വിശകലന ശേഷിയും നേടിക്കൊടുക്കുന്നു.

ജേണലിസത്തിലും വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും പി.ജി ഡിപ്ലോമകള്‍; ഒപ്പം ഹ്രസ്വകാല കോഴ്സുകളും

മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതി സമഗ്രവും ഇൻഡസ്ട്രിയുടെ ആവിശ്യങ്ങളെ പരിഗണിച്ചുള്ളതുമാണ്. ഏതെങ്കിലും ഒരു മാധ്യമമേഖലയിൽ സ്‌പെഷലൈസ് ചെയ്യാനുള്ള അവസരവും വ്യക്തിഗതശ്രദ്ധയും മീഡിയവൺ അക്കാദമി നൽകുന്നുണ്ട്.

മാധ്യമം, മീഡിയവൺ സ്ഥാപനങ്ങളിലായി, വെബ്സൈറ്റ് ഉൾപ്പടെയുള്ള ഡൊമൈനുകളിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന ഇടക്കാല പരിശീലനവും കോഴ്‌സിനുശേഷം ഒരുമാസത്തെ ഇന്റേൺഷിപ്പും നൽകുന്നു. ഏതെങ്കിലും വിഷയത്തിൽ പത്ത് മിനുട്ടിൽ കുറയാത്ത ഒരു ഡോക്യുമെന്ററി ഓരോ വിദ്യാർത്ഥികളും തയ്യാറാക്കേണ്ടതായിട്ടുണ്ട്. ഗ്രാസ്റൂട്ട് തലത്തിലെ സാമൂഹിക യാഥാർഥ്യങ്ങളും അടിസ്ഥാന ജീവിത പ്രശ്നങ്ങളും നേരിട്ട് കണ്ടറിയുന്നതിനുള്ള ഗ്രാമീണ റീഷെർടിംഗ് വിദ്യാർത്ഥികളിൽ ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കൂടി രൂപപെടുത്തിയെടുക്കാൻ സഹായകമാണ്.

B. പി.ജി. ഡിപ്ലോമ ഇൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ

ടെലിവിഷൻ പ്രോഗ്രാം വിഭാഗത്തിലും, പരസ്യ കലയിലും, ചലച്ചിത്രരംഗത്തും അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് അവയുടെ എല്ലാ മേഖലകളിലും പരിശീലനം കൊടുക്കുന്ന ഒരുവർഷത്തെ പ്രോഗ്രാമാണിത്. ബിരുദധാരികളായ വിദ്യാർത്ഥികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇതിനു തിരഞ്ഞെടുക്കുന്നത്. ടെലിവിഷൻ പ്രോഗ്രാമും ചലച്ചിത്രവും തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ-ആശയരൂപീകരണം, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിങ്ങ്, സൗണ്ട്ട്രാക്, വിഷ്വൽ എഫക്ട്സ് തുടങ്ങിയ എല്ലാ മേഖലകളിലും സൗന്ധര്യശാസ്ത്രപരവും സാങ്കേതികവിദ്യാപരവുമായ അറിവും കാഴ്ചപ്പാടുകളും വളർത്തിയെടുക്കുന്ന മുഴുസമയ പ്രോഗ്രാമാണിത്.

ജേണലിസത്തിലും വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും പി.ജി ഡിപ്ലോമകള്‍; ഒപ്പം ഹ്രസ്വകാല കോഴ്സുകളും

നിരവധി സർഗാത്മക പരിശീലന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ ക്രിയാത്മകശേഷി വികസിപ്പിച്ചെടുക്കുന്ന ഭാവനസമ്പന്നരായ അദ്ധ്യാപകരുടെ നേതൃത്വം. മൂന്നു ഘട്ടങ്ങളിലായി തരംതിരിച്ചിട്ടുള്ള പാഠ്യപദ്ധതിയിൽ ചലച്ചിത്രോത്സവങ്ങൾ, ചലച്ചിത്രകാരുമായുള്ള ഇടപെടലുകൾ, തുടങ്ങിയവ ഉൾപ്പെടുന്നു. ഏറ്റവും മികച്ച സാങ്കേതിക വിദ്യയും പരിചയസമ്പന്നരായ പരിശീലകരും വിദ്യാർത്ഥികളെ സഹായിക്കാൻ ഇവിടെയുണ്ട്. ഛായാഗ്രഹണത്തിലും, എഡിറ്റിംഗിലും സ്‌പെഷലൈസ് ചെയ്യാനുള്ള അവസരം മറ്റൊരു പ്രത്യേകതയാണ്. മീഡിയവൺ ചാനലിൻറെ പ്രോഗ്രം ഡിപ്പാർട്മെന്റിലും വിവിധ പ്രൊഡക്ഷൻ ഹൗസുകളിലും ഇടക്കാല പരിശീലനം കോഴ്സിന് ശേഷം ഒരു മാസത്തെ ഇന്റേൺഷിപ്പും പ്രോഗ്രാമിന്റെ ഭാഗമാണ്. അഞ്ചു മിനിറ്റിൽ കുറയാത്ത ഒരു ഷോർട് ഫിലിമോ മ്യൂസിക്കൽ വീഡിയോയോ വിദ്യാർത്ഥികൾ ഡിപ്ലോമ ഫിലിമായി സബ്മിറ്റ് ചെയ്യേണ്ടതാണ്.

ഹ്ര്വസ്വകാല പ്രോഗ്രാമുകൾ

പ്ലസ്‌ടു യോഗ്യതയും മാധ്യമ അഭിരുചിയുമുള്ള വിദ്യാർത്ഥികൾക്കായി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ മീഡിയവൺ അക്കാദമി പ്രദാനം ചെയ്യുന്നുണ്ട് നാലുമാസം മുതൽ ആറുമാസം വരെ നീണ്ടുനിൽക്കുന്നവയാണിവ.

A. വീഡിയോഗ്രാഫി

നാലുമാസം നീണ്ടുനിൽക്കുന്ന ഹ്ര്വസ്വകാല സർട്ടിഫിക്കറ്റ് പ്രോഗ്രാമാണിത്. 20 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. തിയറിയും പ്രാക്ടിക്കലും ഒരുപോലെ സമന്വ യിപ്പിച്ചുകൊണ്ടുള്ള പഠന രീതിയിൽ ഒരുമാസകാലത്തേക്ക് മീഡിയവണ്ണിലുള്ള പരിശീലനം കൂടി ഉൾപ്പെട്ടിരിക്കുന്നു. ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന മികച്ച ക്യാമറകൾ ഉപയോഗിച്ചുമാണ് പരിശീലനം.

B. വിഡിയോ എഡിറ്റിംഗ്‌

നാലു മാസകാലത്തെ ഹ്ര്വസ്വകാല സർട്ടിഫിക്കറ്റ് പ്രോഗ്രാമാണിത്. 20 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയും അപ്ഡേറ്റഡ് സോഫ്റ്റ്‌വെയറും ഉപയോഗിച്ചു എഡിറ്റിംഗിന്റെ സൗന്ദര്യാത്മകവും സാങ്കേതിക ശാസ്ത്രപരവുമായ ഘടകങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഒരു മാസക്കാലം മീഡിയവണ്ണിൽ പരിശീലനം.

C. ഫോട്ടോഗ്രഫി

ഒരുമാസം നീണ്ടുനിൽക്കുന്ന പ്രായോഗിക പരിശീലന പദ്ധതിയാണിത്. വിവിധ തരം ക്യാമറകൾ, ലെൻസുകൾ, ലൈറ്റിംഗ് രീതികൾ, എന്നിവ അടുത്തു പരിചയപ്പെടുകയും ഫോട്ടോഗ്രഫിയിലെ വിവിത തരം ശൈലികളും ശാഖകളും പ്രായോഗികമായി മനസിലാക്കുകയും ചെയ്യുന്നു

ജേണലിസത്തിലും വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും പി.ജി ഡിപ്ലോമകള്‍; ഒപ്പം ഹ്രസ്വകാല കോഴ്സുകളും

ട്രൈനിംഗ് പ്രോഗ്രാമുകൾ

A. ബ്രോഡ്കാസ്റ്റ് എൻജിനിയറിങ്

ബി.ടെക് യോഗ്യതയുള്ള ആറു വിദ്യാർത്ഥികൾക്ക് നാലുമാസത്തേക്കുള്ള പ്രോഗ്രാമാണിത്. ഇന്ത്യയിലും പുറത്തും അനേകം ജോലി സാധ്യതകളുള്ള ബ്രോഡ്കാസ്റ്റ് എൻജിനിയറിങ്ങിന്റെ എല്ലാ മേഖലകളെയും ഇവിടെ സമഗ്രമായി അവതരിപ്പിക്കുന്നു.

B. ടെലിവിഷൻ ഗ്രാഫിക്സ്

മൂന്നു വിദ്യാര്‍ത്ഥികൾക്ക് പ്രവേശനം നൽകുന്ന മൂന്ന് മാസത്തെ പരിശീലന പദ്ധതിയാണിത്. ടെലിവിഷൻ ഗ്രാഫിക്സിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുകയും മികച്ച പരിശീലനം നൽകുകയും ചെയ്യുന്നു. പ്ലസ്‌ടുവാണ് യോഗ്യത.

C. ന്യു മീഡിയ

സോഷ്യൽ മീഡിയയുടെ പ്രഭവ കാലത്തു ഏറ്റവും മികച്ച ന്യുമീഡിയ ഉപയോഗസാധ്യതകളെ പ്രായോഗികമായി പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന മൂന്നു മാസത്തെ പദ്ധതി. പ്രവേശനം മൂന്ന് പേർക്ക്.

ഇപ്പറഞ്ഞ പ്രോഗ്രാമുകൾക്ക് കേരളത്തിൽ ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് മീഡിയവൺ അക്കാദമി. മാധ്യമപരിശീലനത്തിന് ഭാവനയുടെയും സമർപ്പണത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും പുതിയ ചരിത്രം രചിക്കുകയാണിവിടെ.

വിശദ വിവരങ്ങൾക്ക്: മീഡിയവൺ അക്കാഡമി ഓഫ് കമ്മ്യൂണിക്കേഷൻ, വെള്ളിപറമ്പ് പി. ഒ,  കോഴിക്കോട് – 673008. ഫോണ്‍: 0494-2359455, 8943347460,  ഇ-മെയിൽ: academy@mediaonetv.in, www.mediaoneacademy.com

ജേണലിസത്തിലും വിഷ്വല്‍ കമ്മ്യൂണിക്കേഷനിലും പി.ജി ഡിപ്ലോമകള്‍; ഒപ്പം ഹ്രസ്വകാല കോഴ്സുകളും