LiveTV

Live

Education

‘എ പ്ലസ് നല്ലത് തന്നെ; പക്ഷേ ഓവറാക്കി ചളമാക്കരുത്’ 

എ പ്ലസ് നല്ലത് തന്നെ, പക്ഷേ ഓവറാക്കി ചളമാക്കരുത് എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റ്, എ പ്ലസ് ലഭിക്കാത്ത വിദ്യാർഥികളെ മാനസികമായി തളർത്തരുതെന്ന് പറയാനും മറന്നില്ല.

‘എ പ്ലസ് നല്ലത് തന്നെ; പക്ഷേ ഓവറാക്കി ചളമാക്കരുത്’ 

A പ്ലസുകളെ ഇങ്ങനെ ആഘോഷിക്കേണ്ടതുണ്ടോ? ചോദിക്കുന്നത് മറ്റാരുമല്ല, കോഴിക്കോട് കളക്ടറായിരിക്കെ കളക്ടര്‍ ബ്രോ എന്ന വിളിപ്പേര് സ്വന്തമാക്കിയ പ്രശാന്ത് നായര്‍. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കളക്ടര്‍ ബ്രോ തൻ്റെ ഫേസ്ബുക് പേജിലൂടെയാണ് എ പ്ലസിനെ കുറിച്ചും അതിന്റെ ആഘോഷത്തെ കുറിച്ചുമുള്ള തന്റെ ആശയം പങ്കുവെച്ചത്.

എ പ്ലസ് നല്ലത് തന്നെ, പക്ഷേ ഓവറാക്കി ചളമാക്കരുത് എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റ്, എ പ്ലസ് ലഭിക്കാത്ത വിദ്യാർഥികളെ മാനസികമായി തളർത്തരുതെന്ന് പറയാനും മറന്നില്ല. A പ്ലസ് ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാൻ വിളിക്കുന്നവരോട് വരാൻ നിർവാഹമില്ല എന്ന് പറയാൻ വേണ്ടിയാണ് അദ്ധേഹം ഇങ്ങനൊരു പോസ്റ്റിട്ടത്.

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളിൽ ഈ മാർക്ക് ഷീറ്റ് പ്രദർശനം ഇടുന്ന പ്രഷർ എന്തായിരിക്കും. ഇത്രമാത്രം ഹൈപ്പ് അർഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓർക്കണം എന്ന് പറഞ്ഞ കളക്ടര്‍ ഈ എ പ്ലസുകൾ ജീവിത വിജയവുമായിട്ട് വലിയ ബന്ധമൊന്നുമില്ലെന്നും പറഞ്ഞുവെക്കുന്നു.

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാ ഫലം റെക്കോഡ് വിജയം കാഴ്ച്ച വെച്ച സാഹചര്യത്തിലാണ് പ്രശാന്തിന്റെ പ്രതികരണം. വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വൾഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.