LiveTV

Live

Education

നീറ്റ് നീറ്റായി എഴുതാം; ഇക്കാര്യങ്ങളെല്ലാം നീറ്റാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി

ധരിക്കുന്ന വസ്ത്രം നീറ്റല്ലെന്ന പേരില്‍, പരീക്ഷാ ദിവസം വിദ്യാര്‍ത്ഥികള്‍‌ മാനസികമായി സംഘര്‍ഷത്തിലാവുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചര്‍ച്ചയായിരുന്നു...

നീറ്റ് നീറ്റായി എഴുതാം; ഇക്കാര്യങ്ങളെല്ലാം നീറ്റാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി

മെയ് 5 ഞായറാഴ്‍ചയാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ, നീറ്റ്. ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയാണ് പരീക്ഷ. രാജ്യത്ത് ആകെ 154 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പായി ntaneet.nic.in എന്ന വെബ്‍സൈറ്റില്‍ നിന്ന് അഡ്‍മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും, പ്രിന്‍റ് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. പരീക്ഷയ്ക്കായി പോകുമ്പോള്‍, അഡ്‍മിറ്റ് കാര്‍ഡിന്‍റെ കൂടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറക്കരുത്.

ധരിക്കുന്ന വസ്ത്രം നീറ്റല്ലെന്ന പേരില്‍, പരീക്ഷാ ദിവസം വിദ്യാര്‍ത്ഥികള്‍‌ മാനസികമായി സംഘര്‍ഷത്തിലാവുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചര്‍ച്ചയായിരുന്നു. നീറ്റ് പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ട്രെയിനിംഗ് നല്‍കുന്ന സ്ഥാപനങ്ങള്‍ നിരവധിയാണെങ്കിലും, പരീക്ഷയ്ക്കു പോകുമ്പോള്‍ കുട്ടികള്‍ എന്ത് ധരിക്കണമെന്ന കൃത്യമായ നിര്‍ദേശം നല്‍കാന്‍ ഇത്തരം ട്രെയിനിംഗ് സ്ഥാപനങ്ങള്‍ക്കുമാകാറില്ല.. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യാണ് നീറ്റ് പരീക്ഷ സുതാര്യമായിരിക്കാന്‍ പരീക്ഷാര്‍ത്ഥികള്‍ക്കിടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇത് അവരുടെ ഒഫീഷ്യല്‍ ബ്രോഷറിലും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ എന്‍.ടി.എ നിര്‍ദേശിക്കുന്ന തരത്തിലുള്ള ഡ്രെസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നതാണെന്ന് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷാ ഫോമില്‍ സാക്ഷ്യപ്പെടുത്തുകയും വേണം. ഇല്ലെങ്കില്‍ വസ്ത്രത്തിലെ ഒരു ബട്ടണ്‍ മതിയാവും പരീക്ഷ എഴുതുന്നതിനുള്ള അനുമതി നിഷേധിക്കപ്പെടാന്‍. പരീക്ഷയ്ക്കിറങ്ങും മുമ്പ്, എന്‍.ടി.എയുടെ നിര്‍ദേശങ്ങള്‍ വിശദമായി മനസ്സിലാക്കി അത് അനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ അവസാന നിമിഷത്തെ ടെന്‍ഷനുകള്‍ ഒഴിവാക്കാം.

നീറ്റ് നീറ്റായി എഴുതാം; ഇക്കാര്യങ്ങളെല്ലാം നീറ്റാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി
*ഡ്രസ്സുകള്‍ ഇളംനിറത്തിലുള്ളതാവണം. *കൈ മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. *പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പു തന്നെ വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. *ധരിക്കുന്ന ചെരിപ്പുകളിലും ശ്രദ്ധ വേണം. *ഷൂവും ഹൈ ഹീല്‍ ചെരിപ്പുകളും അനുവദിക്കുന്നതല്ല. *സ്ലിപ്പറോ വള്ളിചെരിപ്പുകളോ ഹീലുകളില്ലാത്ത തരം ചെരിപ്പുകളോ ധരിക്കാം. *ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കണ്ണടയോ ലെന്‍സോ ധരിക്കാം. *സണ്‍ഗ്ലാസ് ധരിച്ച് പരീക്ഷ എഴുതാന്‍ വരരുത്.‌ *ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ഈ നിര്‍ദേശം പാലിക്കുന്നവരെ മാത്രമേ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കൂ...
നീറ്റ് നീറ്റായി എഴുതാം; ഇക്കാര്യങ്ങളെല്ലാം നീറ്റാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി

ആണ്‍കുട്ടികള്‍ക്കുള്ള ഡ്രസ് കോഡ്

  • ധരിക്കുന്ന ഷര്‍ട്ടുകള്‍ ലളിതമായിരിക്കണം. ഇളം നിറത്തിലുള്ളതായിരിക്കണം.
  • ടീ ഷര്‍ട്ടാണ് ധരിക്കുന്നതെങ്കില്‍ അരക്കൈ ടീഷര്‍ട്ടുമാത്രമേ പരീക്ഷാഹാളില്‍ അനുവദിക്കുകയുള്ളൂ.. ഫുള്‍ സ്ലീവ് ടീഷര്‍ട്ട് ധരിച്ചു വരുന്നവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
  • ധരിക്കുന്നത് ജീന്‍സായാലും ഇളം നിറത്തിലുള്ളതായിരിക്കണം
  • ഷര്‍ട്ടിലായാലും ജീന്‍സിലായാലും അനാവശ്യ സിബ്ബുകളോ, അനവധി പോക്കറ്റുകളോ, വലിയ ബട്ടണുകളോ മറ്റ് തരത്തിലുള്ള ചിത്രതുന്നലുകളോ പാടില്ല.
  • കുര്‍ത്ത, പൈജാമ എന്നിവ അനുവദിക്കില്ല.
  • ഷൂ ധരിക്കാന്‍ പാടില്ല. പകരം സ്ലിപ്പറോ വള്ളിച്ചെരിപ്പുകളോ ധരിക്കാം.
  • വാച്ച്, കൈ ചെയിന്‍, തൊപ്പി, ബെല്‍റ്റ് എന്നിവ പരീക്ഷാഹാളില്‍ അനുവദിക്കില്ല.
  • ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള കണ്ണട, അല്ലെങ്കില്‍ ലെന്‍സ് ഉപയോഗിക്കാം.
നീറ്റ് നീറ്റായി എഴുതാം; ഇക്കാര്യങ്ങളെല്ലാം നീറ്റാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി

പെണ്‍കുട്ടികള്‍ക്കുള്ള ഡ്രസ് കോഡ്

  • ചിത്രത്തുന്നലുകളുള്ളതോ, പൂക്കളുള്ളതോ ആയ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ ഒഴിവാക്കണം.. വസ്ത്രത്തില്‍ ഞാന്നുകിടക്കുന്ന സാധനങ്ങള്‍, ബട്ടണുകള്‍ എന്നിവയും പാടില്ല. അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ.
  • പെണ്‍കുട്ടികള്‍ക്കായി പരീക്ഷാ ഹാളില്‍ സല്‍വാറാണ് എന്‍.റ്റി.എ നിര്‍ദ്ദേശിക്കുന്നത്. ഷാള്‍, ദുപ്പട്ട എന്നിവ അനുവദിക്കില്ല. സാരിയുടുത്ത് വരുന്നവര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല.
  • മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് വിശ്വാസപ്രകാരമുള്ള ശിരോവസ്ത്രം ധരിക്കാം. എന്നാല്‍ മതിയായ പരിശോധനയ്ക്കായി ഇവര്‍ 12.30 ന് മുമ്പ് എത്തണം.
  • സ്ലിപ്പറുകളോ, ഹീലില്ലാത്ത തരത്തിലുള്ള ചെരിപ്പുകളോ മാത്രമേ ധരിക്കാന്‍ അനുവാദമുള്ളൂ
  • ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല. കമ്മല്‍, മോതിരം, ചെയിന്‍, മൂക്കുത്തി, കൈ ചെയിന്‍ ഒന്നും അനുവദനീയമല്ല.
  • വാച്ച് ധരിക്കാനും അനുവാദമില്ല.
  • ഹെയര്‍ക്ലിപ്പ്, ഡിസൈനര്‍ വസ്തുക്കള്‍ എന്നിവ മുടിയില്‍ അനുവദിക്കില്ല, റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് മുടി കെട്ടാം.
  • ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള കണ്ണട, അല്ലെങ്കില്‍ ലെന്‍സ് ഉപയോഗിക്കാം.
നീറ്റ് നീറ്റായി എഴുതാം; ഇക്കാര്യങ്ങളെല്ലാം നീറ്റാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി

പരീക്ഷയ്ക്കിറങ്ങും മുമ്പ് ഇവയെല്ലാം കൈകളിലുണ്ടെന്ന് ഉറപ്പുവരുത്തുക:

  • അഡ്‍മിറ്റ് കാർഡ്
  • തിരിച്ചറിയൽ രേഖ
  • പാസ്‍പോർട്ട് സൈസ് ഫോട്ടോ

പരീക്ഷാഹാളില്‍ കയറുമുമ്പ് ഇവയൊന്നും കൈകളിലില്ലെന്നും ഉറപ്പുവരുത്തുക

  • മൊബൈൽ ഫോൺ
  • ബ്ലൂടൂത്ത്
  • ഇയർ ഫോൺ
  • മൈക്രോഫോൺ
  • പേജർ
  • ഹെൽത്ത് ബാൻഡ്
  • മൈക്രോചിപ്പ്
  • വോലറ്റ്
  • ഹാൻഡ് ബാഗ്
  • ക്യാമറ
  • പായ്ക്കറ്റിലാക്കിയതോ അല്ലാത്തതോ ആയ ഭക്ഷണ പദാർഥങ്ങൾ
നീറ്റ് നീറ്റായി എഴുതാം; ഇക്കാര്യങ്ങളെല്ലാം നീറ്റാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി
നീറ്റ് നീറ്റായി എഴുതാം; ഇക്കാര്യങ്ങളെല്ലാം നീറ്റാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം മതി

ഇവയെല്ലാം പരീക്ഷാഹാളിന് പുറത്താണെന്നും ഉറപ്പുവരുത്തുക

  • കടലാസ് ഷീറ്റ്
  • കടലാസ് കഷണങ്ങൾ
  • ജ്യോമെട്രി ബോക്സ്
  • പെൻസിൽ ബോക്സ്
  • കാൽക്കുലേറ്റർ
  • പെൻ
  • സ്കെയിൽ
  • റൈറ്റിങ് പാഡ്
  • പെൻഡ്രൈവ്
  • ഇറേസർ
  • ലോഗരിതം ടേബിൾ
  • ഇലക്ട്രോണിക് പെൻ
  • സ്കാനർ