LiveTV

Live

Education

മൾട്ടിപ്പിൾ ഇന്റലിജൻസിനു അനുസരിച്ചു വിദ്യാഭ്യാസ രംഗം പുനരാവിഷ്കരിക്കണം - ദേശീയ സെമിനാര്‍

മൾട്ടിപ്പിൾ ഇന്റലിജൻസിനു അനുസരിച്ചു വിദ്യാഭ്യാസ രംഗം പുനരാവിഷ്കരിക്കണം - ദേശീയ സെമിനാര്‍

വളർന്നു വരുന്ന യുവതലമുറക്ക് കൃത്യമായ ജോലിയിൽ കൃത്യമായ സമയത്തു പ്രവേശിക്കാൻ ഓരോരുത്തരുടെയും ഇന്റലിജൻസ് വിഭാഗം കൃത്യമായി കണ്ടെത്തുന്ന വിധത്തിൽ വിദ്യാഭ്യാസ രംഗത്ത് ഒരു പുനരാവിഷ്കരണം വേണമെന്ന് ഫാറൂഖ് ട്രെയിനിങ് കോളേജിൽ "ഡികോഡിങ് ദി ഇൻബോൺ പൊട്ടൻഷ്യൽ ത്രൂ മൾട്ടിപ്പിൾ ഇന്റലിജൻസ് അസ്സസ്സ്മെന്റ്" എന്ന തലക്കെട്ടോടെ നടന്ന ഏകദിന ദേശീയ സെമിനാര് നിര്‍ദ്ദേശിച്ചു.

ആഗോളമായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ആൽഫാ ഇ എന്ന മൾട്ടിപ്പിൾ ഇന്റലിജൻസ് അസ്സസ്സ്മെന്റ് പ്ലാറ്റഫോമും ഫാറൂഖ് ട്രെയിനിങ് കോളേജിലെ ഇന്റേര്‍ണല്‍ ക്വാളിറ്റി അഷുറൻസ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ഈ പ്രോഗ്രാമിൽ കേരളത്തിലെ വിദ്യാഭ്യാസം, സൈക്കോളജി, കൗൺസിലിങ് തുടങ്ങിയ മേഖലകളിലെ നൂറോളം പേര് പങ്കെടുത്തു.

ഇന്ത്യയിലെ പ്രശസ്ത മൾട്ടിപ്പിൾ ഇന്റലിജൻസ് ട്രൈനെർ ഡോ. മീര പി അഭിമന്യു ക്ലാസ് റൂമുകളിൽ മൾട്ടിപ്പിൾ ഇന്റലിജൻസ് അസ്സസ്സ്മെന്റ് എങ്ങനെ നടത്താം എന്ന വിഷയം അവതരിപ്പിച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്കാൻ ഇന്റർനാഷണൽ എഡ്യൂക്കേഷനൽ ടെക്നോളജി റിസർച്ച് ആൻഡ് ഡെവലൊപ്മെന്റ് എന്ന സ്ഥാപനത്തിലെ ചീഫ് നോളഡ്ജ് ആർകിടെക്ട് ആയ എൻ.എം ഹുസൈൻ വിവിധ രൂപത്തിലുള്ള മൾട്ടിപ്പിൾ ഇന്റലിജൻസ് അസ്സസ്സ്മെന്റ് രീതികളെ കുറിച്ചു സംസാരിച്ചു.

നേരത്തെ ഫാറൂഖ് കോളേജിലെ IQAC വിഭാഗം കോർഡിനേറ്റർ ഡോ. ടി മുഹമ്മദ് സലിം ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ആൽഫാ ഇ ഇന്ത്യൻ ഓപ്പറേഷൻസ് മേധാവി ഡോ. ഇബ്രാഹിം ബിൻ മുഹമ്മദ് സ്വാഗതവും വിഷയാവതരണവും നടത്തി ഫാറൂഖ് ട്രെയിനിങ് കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. മനോജ് പ്രവീൺ ആശംസ അർപ്പിച്ചു.

ഉച്ചക്ക് ശേഷം നടന്ന പാനൽ ചർച്ചയിൽ എൻ.എം ഹുസൈനോടൊപ്പം ഇത്കാൻ ഇന്റർനാഷണൽ എഡ്യൂക്കേഷനൽ ടെക്നോളജി റിസർച്ച് ആൻഡ് ഡെവലൊപ്മെന്റ് ഡയറക്ടർ ടി പി ഷറഫുദ്ധീൻ, ഫാറൂഖ് ട്രെയിനിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അസീൽ അബ്ദുൽ വാഹിദ് എന്നിവർ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.