LiveTV

Live

Education

പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പഠനം ലളിതമാക്കുവാനുള്ള ആപ്പുമായി ടോഫീ റൈഡ്

പ്രീപ്രൈമറി, പ്രൈമറി സ്‍കൂള്‍ വിദ്യാർത്ഥികൾക്ക് സമഗ്രമായ ഒരു പാഠ്യപദ്ധതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഒരു കൂട്ടം യുവ പ്രൊഫഷണലുകളുടെ ആശയത്തിൽ നിന്നാണ് ടോഫീറൈഡ് എന്ന ലേണിങ് ആപ്പിന്റെ പിറവി

പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പഠനം ലളിതമാക്കുവാനുള്ള ആപ്പുമായി ടോഫീ റൈഡ്

പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ബുദ്ധി വികാസത്തിനും പൊതു വിജ്ഞാനത്തിനും സഹായിക്കുന്ന ടോഫീ റൈഡ് പഠനസഹായിയുടെ (Toffee Ride – Learning App for Kids ) വൌച്ചർ പ്രഫ. എം കെ സാനു, മാസ്റ്റർ അഭിനവിനു നൽകി പ്രകാശനം ചെയ്തു.

പ്രീപ്രൈമറി, പ്രൈമറിസ്‌കൂൾ വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന ശോചനീയാവസ്ഥ പരിഹരിക്കുകയും പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സമഗ്രമായ ഒരു പാഠ്യപദ്ധതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഒരു കൂട്ടം യുവ പ്രൊഫഷണലുകളുടെ ആശയത്തിൽ നിന്നാണ് ടോഫീറൈഡ് (Toffee Ride) എന്ന ലേണിങ് ആപ്പിന്റെ പിറവി. IIM, MDI, NIT തുടങ്ങിയ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വിദഗ്ദ്ധർ തങ്ങളുടെ കഴിവുകളെ സംയോജിപ്പിച്ചുകൊണ്ടാണ് ടോഫിറൈഡ് എന്ന ലേണിങ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ടോഫി റൈഡ് ടീം വിപുലമായ ഗവേഷണം നടത്തുകയും വിദ്യാഭ്യാസ വിദഗ്ദ്ധർ, രക്ഷകർത്താക്കൾ, നിരവധി കുട്ടികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

ഇന്ത്യയിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെ കുറിച്ചുള്ള സമഗ്രപഠനമായ അസർ (ASER – 2016*) സർവ്വേ, 2016 ൽ നടത്തിയ പഠനം അനുസരിച്ച് അഞ്ചാം ക്ലാസിൽ പഠിക്കുന്ന 50% കുട്ടികൾക്കും രണ്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങൾ പോലും വായിക്കാനറിയില്ല. കണക്ക്, ഇംഗ്ലീഷ് ഗ്രഹണശക്തി എന്നിവയുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതിയെന്നത് നമ്മുടെ രാജ്യത്തിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ശോചനീയാവസ്ഥയെ തുറന്നുകാട്ടുന്നു.

വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിലുണ്ടായ വിഭജനം മറ്റൊരു സങ്കടകരമായ കാര്യമാണ്. ഒരു വശത്ത് യോഗ്യതയുള്ള അധ്യാപകരും ആരോഗ്യകരമായ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതവുമൊക്കെയുള്ള സ്വകാര്യമേഖലയിലെ പ്രീമിയം സ്‌കൂളുകൾ ഉള്ളപ്പോൾ മറുവശത്തുള്ളത് അദ്ധ്യാപകരുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും അഭാവം മൂലം വീർപ്പുമുട്ടുന്ന, കുട്ടികൾ തിങ്ങിനിറഞ്ഞ് പഠിക്കുന്ന സർക്കാർ സ്‌കൂളുകളും നിലവാരത്തിൽ താഴ്ന്ന സ്വകാര്യ സ്ഥാപനങ്ങളുമാണ്. നമ്മുടെ പ്രൈമറി വിദ്യാഭ്യാസരംഗത്തെ ശാക്തീകരിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ഫലം തരുന്നതിന് ധാരാളം സമയവും പ്രയത്‌നവും ആവശ്യമാണ്.

പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് രക്ഷിതാക്കൾക്ക് വേണ്ടത്ര അറിവില്ലാത്തതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം. പലപ്പോഴും ഉയർന്ന ക്ലാസുകളിലെത്തുമ്പോഴാണ് മാതാപിതാക്കൾ മക്കളുടെ വിദ്യാഭ്യാസ പ്രകടനത്തെ കുറിച്ച് ഓർത്ത് സങ്കടപ്പെടാൻ തുടങ്ങുന്നത്. ഒരു കുട്ടിയുടെ പത്ത് വയസ്സ് വരെയുള്ള പ്രായത്തിനിടയ്ക്കാണ് അവന്റെ ബുദ്ധി വികാസത്തിന്റ്റെ ഭൂരിഭാഗവും നടക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികൾക്ക് വളരെ മികച്ച പ്രാഥമിക വിദ്യാഭ്യാസം നൽകിയാൽ മാത്രമേ അവരെ മികച്ച പൗരൻമാരായി വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ.

ഇന്റർനെറ്റും മൊബൈൽഫോണും ഇത്രയധികം വ്യാപകമായിട്ടും പ്രൈമറി സ്‌കൂൾ കുട്ടികൾക്കായി ഇതുവരെ ഒരൊറ്റ സമഗ്രമായ ലേണിങ് പ്ലാറ്റ്‌ഫോം പോലും ഉണ്ടായിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

ഈ ഗെയിം അധിഷ്ടിത ലേണിംഗ് പ്ലാറ്റ്‌ഫോം ആൻഡ്രോയ്ഡ്, ഐഓഎസ്, വെബ്ബ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഇംഗ്ലീഷ്, സയൻസ്, സാമൂഹിക ശാസ്ത്രം, ഗണിതം, പൊതുവിജ്ഞാനം, ജീവിത നൈപുണ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കുന്നതിനൊപ്പം ഓരോ പ്രായത്തിലുമുള്ള കുട്ടികൾക്ക് അനുയോജ്യമായ ആക്ടിവിറ്റികൾ, പസ്സിലുകൾ, കഥകൾ, പാട്ടുകൾ എന്നിവയും ആപ്പിൽ ലഭ്യമാണ്. ആശയപരമായ വ്യക്തത, യാഥാർത്ഥ്യബോധം, നൈപുണ്യവികാസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഉള്ളടക്കത്തിൽ വ്യത്യസ്ഥതയും സമഗ്രതയും കൊണ്ടുവരാൻ ടോഫീറൈഡ് ടീമിന് സാധിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച അധ്യാപന രീതിയാണ് ടോഫീ റൈഡ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഓരോ കുട്ടിയുടേയും പഠനാവശ്യങ്ങൾക്ക് അനുസരിച്ച് ആപ്പ് കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. ഇതിലൂടെ ബുദ്ധിമുട്ടേറിയ വിഷയങ്ങൾക്ക് കൂടുതൽ ശ്രദ്ധനൽകാൻ സാധിക്കും. മാത്രമല്ല ആപ്പിന്റെ നിർമ്മിത ബുദ്ധി ഓരോ കുട്ടിയുടേയും ആവശ്യം തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ഉള്ളടക്കം ലഭ്യമാക്കുകയും അത് ദീർഘകാലം ഓർത്തുവെയ്ക്കുകയും ചെയ്യും. ഓരോ കുട്ടിയുടേയും ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഉള്ളടക്കം രക്ഷകർത്താവിന്റെ മൊബൈലിൽ ലഭ്യമാകും. ദിവസത്തിൽ ഒരിക്കൽ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെയും (offline mode) പ്രോഗ്രാം കാണാനായി സാധിക്കുമെന്നതിനാൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച ശേഷം ഫോൺ കുട്ടികൾക്ക് നൽകാവുന്നതാണ്. പരസ്യങ്ങൾ കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നതിനാൽ ടോഫീ റൈഡ് ആപ്പ് പൂർണ്ണമായും പരസ്യ വിമുക്തമായിട്ടാണ് ലഭ്യമാക്കിയിട്ടുള്ളത്.

രക്ഷകർത്താക്കൾക്ക്- പ്രത്യേകിച്ച് ജോലിയുള്ളവർക്ക് അവരുടെ കുട്ടികളുടെ സമയം ഫലപ്രദമായി വിനിയോഗിക്കുവാനുള്ള ഒരു വഴിയാണ് ആപ്പ് തുറന്ന് നൽകുന്നത്. ഇതുവഴി കുട്ടികളുടെ ദിവസേനയുള്ള സ്‌ക്രീൻസമയം ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കാനും സാധിക്കുന്നു. മറ്റു പല ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി ടോഫീ റൈഡ് മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം കുട്ടികളിൽ സ്വന്തമായി പഠിക്കാനുള്ള ആഗ്രഹം ഉണ്ടാക്കുകയും ചെയ്യുന്നു.

പ്രൈമറി വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ടീം ടോഫീറൈഡിന്റെ പ്രവർത്തനം. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരും എന്നാൽ മുന്നിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതടക്കമുള്ള നിരവധി സാമൂഹ്യക്ഷേമകരമായ പദ്ധതികൾ ടീം ടോഫീറൈഡ് നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഈ മേഖലകളിൽ സ്റ്റഡി കിറ്റുകൾ വിതരണം ചെയ്യുക, ജീവനക്കാരുടെയോ അടിസ്ഥാന സൗകര്യങ്ങളുടെയോ കുറവുള്ള സ്‌കൂളുകൾക്ക് പ്രദേശത്തെ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ സഹായം എത്തിക്കുക തുടങ്ങിയ നിരവധി പദ്ധതികളും ടീം ടോഫീറൈഡ് നടപ്പിലാക്കി വരുന്നു.

Email id: info@toffeeride.com

Contact No: 7012 235 749