ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വരും; എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇ. ശ്രീധരൻ
പാലാരിവട്ടം പാലം നാളെ സർക്കാരിന് കൈമാറുമെന്ന് ഇ. ശ്രീധരൻ. പാലം എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്

പാലാരിവട്ടം പാലം നാളെ സർക്കാരിന് കൈമാറുമെന്ന് ഇ. ശ്രീധരൻ. പാലം എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഒമ്പത് മാസത്തിനുള്ളിൽ പുനർനിർമ്മാണ പണികൾ തീർക്കാനാണ് ഡി.എം.ആർ.സി നിർദേശം നൽകിയത്. എന്നാൽ ഊരാളുങ്കൽ സൊസൈറ്റി അഞ്ച് മാസവും പത്ത് ദിവസവും കൊണ്ട് പണി തീർത്തെന്നും ഇത് സന്തോഷകരമായ നിമിഷമെന്നും ഇ. ശ്രീധരൻ പറഞ്ഞു.
എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. നാട്ടിൽ നിന്ന് അധികദൂരത്താകരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനം. അതിന് പാലാരിവട്ടം ഒരു സന്ദേശമാണ്. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാക്കും പ്രവർത്തനം. ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.ആർ.സിയിൽ നിന്ന് വിരമിക്കുകയാണെന്നും ഇ ശ്രീധരന് അറിയിച്ചു. വിരമിച്ചതിന് ശേഷമാകും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നോമിനേഷൻ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16