ദുബൈയുടെ മുഖച്ഛായ മാറ്റാന്‍ അർബൻ മാസ്റ്റർ പ്ലാൻ; ദേര-ബർദുബൈ നഗരങ്ങള്‍ ഇനി ഹെറിറ്റേജ് സിറ്റി
ലോകത്തെ വിസ്മയിപ്പിക്കാൻ ദുബൈ അണിയിച്ചൊരുക്കുന്ന ദുബൈ എക്സ്പോ 2020 നഗരി ആഗോള പ്രദർശനങ്ങളുടെയും ഇവന്റുകളുടെയും കേന്ദ്രമായി മാറും

അർബൻ മാസ്റ്റർ പ്ലാൻ ദുബൈയുടെ മുഖഛായ അടിമുടി മാറ്റും. ദുബൈയിലെ അഞ്ച് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നഗര കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. നഗരത്തിലെ പ്രധാന ആകർഷണങ്ങൾ പ്രത്യേക മേഖലകളിലേക്ക് കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്.
പുരാതന ദുബൈ എന്ന് അറിയിപ്പെടുന്ന ദേര-ബർദുബൈ നഗരങ്ങളെ സംയോജിപ്പിച്ച് ദുബൈയിലെ ഹെറിറ്റേജ് സിറ്റിയായി പ്രഖ്യാപിച്ചു. ആഗോള വ്യാപാര-സാമ്പത്തിക വ്യവഹാരങ്ങളുടെ കേന്ദ്രമായി ഡൗൺ ടൗൺ-ബിസിനസ് ബേ മാറും. ലോകത്തെങ്ങുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും താമസക്കാർക്കുൾപ്പെടെ വിനോദങ്ങളിലേർപെടുന്നതിനും ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കുന്ന ദുബൈയിലെ ടൂറിസം തലസ്ഥാനമായി ദുബൈ മറീന-ജെ.ബി.ആർ കേന്ദ്രമൊരുങ്ങും.
ലോകത്തെ വിസ്മയിപ്പിക്കാൻ ദുബൈ അണിയിച്ചൊരുക്കുന്ന ദുബൈ എക്സ്പോ 2020 നഗരി ആഗോള പ്രദർശനങ്ങളുടെയും ഇവന്റുകളുടെയും കേന്ദ്രമായി മാറും. ആധുനിക വിദ്യാഭ്യാസത്തിന്റെയും വിജ്ഞാന നവീകരണത്തിന്റെയും മുഖ്യകേന്ദ്രമായി ദുബൈ സിലിക്കൺ ഒയാസിസ് മാറും.
വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ 25 ശതമാനം വർധിപ്പിച്ച് വൻവികസനത്തിന് കളമൊരുക്കും. ഹോട്ടലുകൾ, ടൂറിസം മേഖലകളിൽ 134 ശതമാനവും വികസനമെത്തിച്ചാണ് വലിയൊരു വിപ്ലവത്തിന് ദുബൈ തയ്യാറെടുക്കുന്നത്. ദുബൈ സിലിക്കൺ ഒയാസിസിന് സമീപപ്രദേശത്ത് പുതിയൊരു വിമാനത്താവളത്തിന് സ്ഥലം അനുവദിച്ചതായും മാസ്റ്റർ പ്ലാനിലെ ചിത്രങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
Adjust Story Font
16