Top

കോണ്‍ഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഇരട്ടവോട്ട്; ഭാര്യക്ക് മൂന്നിടത്ത് വോട്ട്

പെരുമ്പാവൂർ സിറ്റിങ് എം.എൽ.എയും മണ്ഡലത്തിലെ നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എൽദോസ് കുന്നപ്പിള്ളിക്ക് ഇരട്ടവോട്ട്.

MediaOne Logo

  • Updated:

    2021-03-26 13:17:53.0

Published:

26 March 2021 1:17 PM GMT

കോണ്‍ഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഇരട്ടവോട്ട്; ഭാര്യക്ക് മൂന്നിടത്ത് വോട്ട്
X

പെരുമ്പാവൂർ സിറ്റിങ് എം.എൽ.എയും മണ്ഡലത്തിലെ നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എൽദോസ് കുന്നപ്പിള്ളിക്ക് ഇരട്ടവോട്ട്. പെരുമ്പാവൂർ മണ്ഡലത്തിലും മുവാറ്റുപുഴ മണ്ഡലത്തിലുമാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് വോട്ടുള്ളത്. എം.എല്‍.എയുടെ പേര് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍ ഇടംനേടിയപ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യയായ മറിയാമ്മ എബ്രഹാമിന് മൂന്നിടത്താണ് വോട്ടുള്ളത്.

പെരുമ്പാവൂർ മണ്ഡലത്തിലെ രായമംഗം പഞ്ചായത്തിലും മുവാറ്റുപുഴ മണ്ഡലത്തിലെ ആരക്കുഴ, മാറാടി പഞ്ചായത്തുകളിലുമാണ് മറിയാമ്മ എബ്രഹാമിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്. ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണിതെന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം. എന്നാല്‍ ഭരണകക്ഷിയായ ഇടതുപക്ഷം വ്യാപകമായി കള്ളവോട്ടിന് പദ്ധതിയിടുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെ കോണ്‍ഗ്രസ് എം.എല്‍.എയുടെ പേര് തന്നെ രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത് ഇടതുമുന്നണി ചര്‍ച്ചയാക്കുന്നുണ്ട്.

സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫും ആരോപിച്ചിരുന്നത്. വ്യാജ വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ പരാതിയില്‍ കേരളത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.

TAGS :

Next Story