Top

പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് സംവിധായകന്‍ രഞ്ജിത്ത്

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ സ്ഥാനാർഥി സാധ്യത തള്ളാതെ സംവിധായകൻ രഞ്ജിത്ത്

MediaOne Logo

  • Updated:

    2021-03-02 07:07:23.0

Published:

2 March 2021 7:07 AM GMT

പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് സംവിധായകന്‍ രഞ്ജിത്ത്
X

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ സ്ഥാനാർഥി സാധ്യത തള്ളാതെ സംവിധായകൻ രഞ്ജിത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് സി.പി.എം ചോദിച്ചിട്ടുണ്ട്. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നും രഞ്ജിത്ത് പറഞ്ഞു.

സിറ്റിംഗ് എം.എൽ.എ എ. പ്രദീപ്കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നു. എം.എൽ.എ ആയി മൂന്നു ടേം പൂർത്തിയാക്കിയ പ്രദീപ്‌ കുമാറിന് പകരം സംവിധായകൻ രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സി.പി.എം നേരത്തെ ആലോചിച്ചിരുന്നെങ്കിലും അനുകൂല മറുപടിയായിരുന്നില്ല ഉണ്ടായിരുന്നത്. ജില്ലയിൽ സി.പി.എമ്മിന്‍റെ അഞ്ചു സിറ്റിംഗ് എം.എൽ.എമാരും മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന.

TAGS :
Next Story