Top

കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് എല്‍.ഡി.എഫ് സ്ഥാനാർഥിയായേക്കും

എ. പ്രദീപ്കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. ജില്ലയിൽ സി.പി.എമ്മിന്‍റെ അഞ്ചു സിറ്റിംഗ് എം.എൽ.എമാരും മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന.

MediaOne Logo

  • Updated:

    2021-03-02 02:01:34.0

Published:

2 March 2021 2:01 AM GMT

കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് എല്‍.ഡി.എഫ് സ്ഥാനാർഥിയായേക്കും
X

കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കും. സിറ്റിംഗ് എം.എൽ.എ എ. പ്രദീപ്കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. ജില്ലയിൽ സി.പി.എമ്മിന്‍റെ അഞ്ചു സിറ്റിംഗ് എം.എൽ.എമാരും മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന.

എം.എൽ.എ ആയി മൂന്നു ടേം പൂർത്തിയാക്കിയ എ. പ്രദീപ്‌ കുമാറിന് പകരം സംവിധായകൻ രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സി.പി.എം നേരത്തെ ആലോചിച്ചിരുന്നെങ്കിലും അനുകൂല മറുപടിയായിരുന്നില്ല ഉണ്ടായിരുന്നത്. എന്നാൽ മത്സരിക്കാൻ സന്നദ്ധനാണെന്നു രഞ്ജിത്ത് കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നോർത്തിൽ രഞ്ജിത്തിന്‍റെ പേര് തന്നെ നിർദേശിക്കാൻ പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചതായാണ് വിവരം.

മന്ത്രി ടി.പി രാമകൃഷ്ണനെ വീണ്ടും പേരാമ്പ്രയിൽ മത്സരിപ്പിക്കാൻ ഏകദേശ ധാരണ ആയിട്ടുണ്ട്. പ്രദീപ്‌ കുമാർ ഉൾപ്പെടെ അഞ്ചു എം.എൽ.എമാർ മത്സരരംഗത്ത് ഉണ്ടാവില്ലെന്നാണ് സൂചന. വി.കെ.സി മമ്മദ് കോയ, ജോർജ് എം. തോമസ്, കെ. ദാസൻ, പുരുഷൻ കടലുണ്ടി എന്നിവർ ഇക്കുറി മത്സരിക്കില്ല. ബേപ്പൂരിൽ വി.കെ.സിക്കു പകരം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷൻ മുഹമ്മദ്‌ റിയാസിന്‍റെ പേരിനാണ് മുൻഗണന.

കൊയിലാണ്ടിയിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം മെഹബൂബ്, തിരുവമ്പാടിയിൽ പുതുപ്പാടി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരീഷ് ജോൺ എന്നിവരുടെ പേരും പരിഗണനയിലാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിനെ പുരുഷൻ കടലുണ്ടിക്ക് പകരം ബാലുശ്ശേരിയിൽ മത്സരിപ്പിക്കാനാണ് ധാരണ. നാളെ ചേരുന്ന ജില്ലാ സെക്രെട്ടറിയറ്റ് യോഗത്തിൽ ഇത് സംബന്ധിച്ചു വിശദമായ ചർച്ചയുണ്ടാകും..

TAGS :
Next Story