ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കിൽ യുവന്റസിന് തകർപ്പൻ ജയം
സീരി എയിൽ കലിയരിക്കെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ ഹാട്രിക്കുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്

ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഹാട്രിക്ക് മികവില്‍ യുവന്റസിന് ജയം. സീരി എയിൽ കാഗ്ലിയാരിക്കെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ ഹാട്രിക്കുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ആദ്യ 32 മിനുട്ടിൽ തന്നെ ക്രിസ്റ്റ്യാനോ ഹാട്രിക്ക് പൂര്‍ത്തിയാക്കി. എവേ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് യുവന്റസ് വിജയിക്കുകയും ചെയ്തു.
മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഒരു പവർഫുൾ ഹെഡറിലൂടെ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഗോൾ. 25ാം മിനുട്ടിൽ പെനാൾട്ടിയിലൂടെ രണ്ടാം ഗോൾ നേടി. 32ാം മിനുട്ടിൽ റൊണാൾഡോ ഹാട്രിക്കും തികച്ചു. കിയേസയുടെ അസിസ്റ്റിൽ ആയിരുന്നു റൊണാൾഡോയുടെ മൂന്നാം ഗോൾ.
ഈ വിജയത്തോടെ 58 പോയിന്റുമായി യുവന്റസിനെ ലീഗിൽ രണ്ടാമത് എത്തിച്ചു. 65 പോയിന്റുമായി ഇന്റർ മിലാൻ ആണ് ഒന്നാമത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 57ാം ഹാട്രിക് ആയിരുന്നു ഇത്.
Adjust Story Font
16