Top

ഓൺലൈൻ ഗെയിമില്‍ പരാജയപ്പെട്ടു; 17കാരൻ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി

കളിയിൽ തോറ്റതിനെതുടർന്ന് പ്രകോപിതനായി കല്ലെടുത്ത് കൂട്ടുകാര‍ന്‍റെ തലക്ക് അടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-04-04 16:53:19.0

Published:

4 April 2021 4:53 PM GMT

ഓൺലൈൻ ഗെയിമില്‍ പരാജയപ്പെട്ടു; 17കാരൻ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി
X

മംഗളൂരുവില്‍ 17കാരൻ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. ഓൺലൈൻ ഗെയിമിന്‍റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളൂരുവിലെ ഉള്ളാലിൽ കെ.സി. റോഡിലാണ് സംഭവം നടന്നത്. ഉള്ളാൽ സ്വദേശിയായ ആഖീഫാണ്​ (12) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെയോടെയാണ് ഇലകള്‍ക്കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈൻ ഗെയിമിനിടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരും ഓൺലൈൻ ഗെയിം കളിക്കുന്നത് പതിവായിരുന്നു. കളിയിൽ ആഖീഫിനെ തോൽപിക്കുമെന്ന് 17കാരൻ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ, കളിയിൽ ആഖീഫ് ജയിക്കുകയും 17കാരൻ പരാജയപ്പെടുകയും ചെയ്തു. കളിയിൽ തോറ്റതിനെതുടർന്ന് പ്രകോപിതനായി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് കൂട്ടുകാര‍ന്‍റെ തലക്ക് അടിക്കുകയായിരുന്നു.

17കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെന്നും പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story