LiveTV

Live

Crime

പീഡിപ്പിക്കാൻ ശ്രമിച്ചവരെ വളർത്തു നായ കടിച്ച് പരിക്കേൽപ്പിച്ചു; യുവതി പീഡനത്തിൽ നിന്നും രക്ഷപെട്ടു 

പീഡിപ്പിക്കാൻ ശ്രമിച്ചവരെ  വളർത്തു നായ  കടിച്ച് പരിക്കേൽപ്പിച്ചു; യുവതി പീഡനത്തിൽ നിന്നും രക്ഷപെട്ടു 

പതിനാല് വയസ്സ് പ്രായമായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെ വളർത്ത് നായ കടിച്ച് പരിക്കേൽപ്പിച്ചു, യുവതി അത്ഭുതകരമായാണ് പീഡനത്തിൽ നിന്നും രക്ഷപെട്ടത്. മധ്യപ്രദേശിലെ സാഗർ ഗ്രാമത്തിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. യുവതിയുടെ വസ്ത്രം വലിച്ചുരുന്നത് ശ്രദ്ധയിൽ പെട്ട വളർത്തു നായ പീഡനത്തിന് ശ്രമിച്ച ആളിൽ ഒരാളെ കടിക്കുകയായിരുന്നു, ഈ സമയം പെൺകുട്ടി ശബ്ദമുണ്ടാക്കി പീഡിപ്പിക്കാൻ ശ്രമിച്ചവരെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണ് ഇവരെന്ന് പിന്നീട് പോലീസ് അറിയിച്ചു. പീഡനത്തിന് ശ്രമിച്ച യുവാക്കളെ പിന്നീട് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.